കേരള പ്ലസ് വൺ പ്രവേശനം; വടക്കൻ ജില്ലകളിൽ 60,000 സീറ്റുകളുടെ കുറവ് !

0
1381
Plus one admission
Plus one admission

മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശനത്തിന് 60,650 സീറ്റുകളുടെ ആവശ്യം

എസ് എസ്‌ എൽ സി ഫല പ്രഖ്യാപനം വന്നതിനെതുടർന്ന് തിരക്കേറിയ ഉപരിപഠന പ്രവേശനത്തിൻ്റെ  മറ്റൊരു റൗണ്ട് ആരംഭിക്കുകയാണ്.  കഴിഞ്ഞ വര്ഷത്തെപോലെ പ്ലസ് വൺ യോഗ്യത നേടിയ കുട്ടികളുടെ എണ്ണത്തിൽ കുറവ് സീറ്റ് മാത്രമേ പ്രവേശനത്തിന് ലഭ്യമായുള്ളു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുറത്തുവരുന്ന പുതിയ കണക്കുകൾ പ്രകാരം കുറഞ്ഞത് 60,650 പ്ലസ് വൺ സീറ്റെങ്കിലും ഉണ്ടായിരിക്കണം.  എന്നാൽ മാത്രമേ മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരിപഠനം സാധ്യമാകുകയുള്ളൂ.  കേരളത്തിൽ 4,21,957 കുട്ടികൾ വിജയിച്ചു.  പക്ഷെ സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ 3,61,307 പ്ലസ് വൺ സീറ്റെ ലഭ്യമായുള്ളു.

മലബാറിലെ അഞ്ച് ജില്ലകളിൽ മൊത്തം 60,215 സീറ്റുകളുടെ കുറവുണ്ട്.  മലപ്പുറം ജില്ലയിൽ മാത്രം 24,466 സീറ്റുകളുടെ കുറവുണ്ട്.  പാലക്കാട് 10,705 ഉം കോഴിക്കോട് 9,024 സീറ്റുകളുടെ കുറവുമാണ് ഉള്ളത്.

മറ്റ് ജില്ലകളിലെ പ്ലസ് വൺ ഉപരിപഠനത്തിന് സീറ്റുകളുടെ കുറവ് ഉണ്ട്.  അതുപോലെ, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ 9,686 സീറ്റുകളുടെയും കുറവുകൾ കാണുന്നുണ്ട്.  ഇതേ സീറ്റുകളുടെ കുറവ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമുണ്ട്.ഇവിടെ മുഴുവൻ കുട്ടികൾക്കും പ്രവേശനം ലഭിക്കാൻ 9,251 അധിക സീറ്റുകൾ വേണം.

വരും അധ്യയന വർഷത്തിലേക്കുള്ള പ്ലസ് വൺ പ്രവേശനം ജൂലൈ ആദ്യ വാരം മുതൽ

കൂടാതെ, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ട്രീമിൽ 27,525 സീറ്റുകളുണ്ട്.  സിബിഎസി (CBSE), സി ഐ എസ് സിഇ  (CISCE), പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ പരിഗണിക്കുമ്പോൾ സീറ്റുകളുടെ കുറവ് കൂടുതൽ വഷളാകും.

LEAVE A REPLY

Please enter your comment!
Please enter your name here