Kerala PSC അസിസ്റ്റന്റ് പ്രൊഫസ്സർ 2022 – OTR വേരിഫിക്കേഷൻ തീയതി പ്രസിദ്ധീകരിച്ചു!

0
213
Kerala PSC അസിസ്റ്റന്റ് പ്രൊഫസ്സർ 2022 - OTR വേരിഫിക്കേഷൻ തീയതി പ്രസിദ്ധീകരിച്ചു!
Kerala PSC അസിസ്റ്റന്റ് പ്രൊഫസ്സർ 2022 - OTR വേരിഫിക്കേഷൻ തീയതി പ്രസിദ്ധീകരിച്ചു!

Kerala PSC അസിസ്റ്റന്റ് പ്രൊഫസ്സർ 2022 – OTR വേരിഫിക്കേഷൻ തീയതി പ്രസിദ്ധീകരിച്ചു:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ അസിറ്റന്റ് പ്രൊഫെസ്സർ ഇൻ ബയോ കെമിസ്ട്രി  (കാറ്റഗറി  നമ്പർ: Cat. No -004/2021) തസ്തികയുടെ വൺ ടൈം വെരിഫിക്കേഷൻ 2022 നവംബയര്‍ 17,18 എന്ന തീയതികളിലായി കെ.പി.എസ്.സി, പട്ടം, തിരുവനന്തപുരം ആസ്ഥാന   ഓഫീസ് ൽ വച്ച് നടത്തുന്നു.

പ്രസ്തുത തസ്തികയുടെ  ഒറ്റതവണ പ്രമാണ പരിശോധനക്കായി അറിയിപ്പ്‌ ലഭിച്ച ഉദ്യോഗാർത്ഥികൾ   അസ്സല്‍ പ്രമാണങ്ങൾ സഹിതം പ്രൊഫൈലിൽ പറയുന്ന നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചു ഹാജരാകണമെന്ന്‌  അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇത്‌ സംബന്ധിച്ച്‌ പ്രൊഫൈല്‍//SMS വഴി അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ പരിശോധിച്ച് രേഖകൾ അപ്‌ലോഡ് ചെയ്തതിനു ശേഷം പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തിലും അസ്സൽ പ്രമാണ പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.

അറിയിപ്പ്‌ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക്‌ സർവീസ് കമ്മിഷൻ ഗവണ്‍മെന്റ്‌ റിക്രൂട്ട്മെന്റ്‌  (GR IIA) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്‌. (04771-2546447) ഫോണിലും ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.

കേരള PSC ഇലക്ട്രീഷ്യൻ 2022 – പ്രൊവിഷണൽ ആൻസർ കീ പ്രസിദ്ധീകരിച്ചു!

യുജിസി സ്കെയിൽ അനുസരിച്ചാണ് പ്രസ്തുത തസ്തികയുടെ അടിസ്ഥാന ശമ്പളം ആയി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  സ്റ്റേറ്റ് വൈഡ്  അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. 21-46 വയസായിരുന്നു പ്രസ്തുത തസ്തികയുടെ പ്രായപരിധി ആയി നിശ്ചയിച്ചിരുന്നത്.

എംഡി(ബയോകെമിസ്ട്രി)/ഡിഎൻബി(ബയോകെമിസ്ട്രി)മൂന്ന് വർഷത്തെ ശാരീരിക അധ്യാപന പരിചയമോ മറ്റോ നിർദ്ദേശിച്ചിട്ടുള്ള മറ്റ് അധ്യാപന അനുഭവം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ, സംസ്ഥാന മെഡിക്കൽ കൗൺസിലിന് കീഴിലുള്ള സ്ഥിരം രജിസ്ട്രേഷൻ (തിരുവിതാംകൂർ – കൊച്ചിൻ മെഡിക്കൽ കൗൺസിൽ) എന്നിവയായിരുന്നു പ്രസ്തുത തസ്തികയിലേക്കുള്ള യോഗ്യത ആയി നിശ്ചയിച്ചിരുന്നത്

15.03.2021 നായിരുന്നു പ്രസ്തുത തസ്തികയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. OMR പരീക്ഷ വഴിയാണ് പ്രസ്തുത തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്‌. പ്രൊഫൈൽ മെസ്സേജ് വരാത്ത ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് മുകളിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടെണ്ടാതാണ്. OTR വെരിഫിക്കേഷന് വരുന്ന ഉദ്യോഗാർത്ഥികൾ KPSC ആവശ്യപ്പെടുന്ന എല്ലാ രേഖകളുമായി കൃത്യ സമയത്ത്‌ തന്നെ എത്തി ചേരേണ്ടതാണ്.

NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here