കേരള KSFE ജൂനിയർ അസിസ്റ്റന്റ് – ഡോക്യൂമെന്റ് വെരിഫിക്കേഷൻ തീയതി പുറത്തുവിട്ടു!

0
240
കേരള KSFE ജൂനിയർ അസിസ്റ്റന്റ്
കേരള KSFE ജൂനിയർ അസിസ്റ്റന്റ്

കേരള KSFE ജൂനിയർ അസിസ്റ്റന്റ് – ഡോക്യൂമെന്റ് വെരിഫിക്കേഷൻ തീയതി പുറത്തുവിട്ടു: കേരള പബ്ലിക് സർവീസ് കമ്മീഷൻ(കേരള PSC) കെ. എസ്. എഫ്. ഇ ലിമിറ്റഡിലെ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി പുറത്തുവിട്ടു. തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ ഡോക്യൂമെന്റ് വെരിഫിക്കേഷനിൽ പങ്കെടുക്കേണ്ടതാണ്.

കെ. എസ്. എഫ്. ഈ ലിമിറ്റഡിൽ താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം വഴി ജൂനിയർ അസിസ്റ്റന്റ് ആകുന്നതിനുളള അർഹത നിർണ്ണയ പരീക്ഷ (കാറ്റഗറി നമ്പർ 376/2020) യുടെ സാധ്യതാ പട്ടികയിൽ  ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 14/11/2022, 15/11/2022 & 116/11/2022തീയതികളിൽ രാവിലെ 10.30 മുതൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ആസ്ഥാന ഓഫീസിൽ വച്ചും 14/11/2022, 16/11/2022 തീയതികളിൽ രാവിലെ 10.30 മുതൽ കോഴിക്കോട് മേഖല ഓഫീസിൽ വച്ചും 23/11/2022 തീയതി രാവിലെ 10.30 മുതൽ എറണാകുളം മേഖല ഓഫീസിൽ പ്രമാണ പരിശോധന നടത്തുന്നതാണ്.

കേരള PSC വിജ്ഞാപനം 2022 – DRIVER GR II ഷോർട്ട് ലിസ്റ്റ് പുറത്തിറക്കി!

തസ്തികയുടെ തിരഞ്ഞെടുപ്പിന് ഭാഗമായ ഒറ്റത്തവണ പ്രമാണ പരിശോധന നടത്താൻ യോഗ്യരായ ഉദ്യോഗാർഥികൾക്ക് Profile Message, Mobile SMS എന്നിവ കേരള PSC അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് ലഭിച്ചിട്ടുള്ള അറിയിപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്തും സമയത്തും വെരിഫിക്കേഷന് ഹാജരാക്കേണ്ടതാണ്. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷികരായ ഉദ്യോഗാർത്ഥികൾ അടുത്തുള്ള ഏതെങ്കിലും ജില്ലാ / മേഖല ഓഫീസിൽ ഹാജരായി വെരിഫിക്കേഷൻ പ്രക്രിയ പൂർത്തിയാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് One Time Registration Profile ലോഗിൻ ചെയ്തു പരിശോധിക്കുക.

പ്രമാണ പരിശോധനാ ടൈംടേബിൾ സര്‍വ്വീസ്‌ സര്‍ട്ടിഫിക്കറ്റിന്റെ മാതൃക എന്നിവ വെബ്‌ സൈറ്റിൽ ലഭ്യമാണ്‌. ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here