കേരള PSC Lecturer (ഫൈൻ ആർട്സ് കോളേജ്) – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
454
കേരള PSC Lecturer (ഫൈൻ ആർട്സ് കോളേജ്) - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!
കേരള PSC Lecturer (ഫൈൻ ആർട്സ് കോളേജ്) - റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള PSC Lecturer (ഫൈൻ ആർട്സ് കോളേജ്) – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:കേരള PSC ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പ് Applied Art – ലെക്ചർ റാങ്ക് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഭാഗം ആയിട്ടുള്ള തിരഞ്ഞെടുപ്പ് ആണ് നടത്തപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പ് കാറ്റഗറി നമ്പർ: 235 / 2018 എന്ന തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയ അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

അഭിമുഖത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ പേരും, ജനന തീയതിയും, ഇന്റർവ്യൂ സ്കോർ, കമ്മ്യൂണിറ്റി വിഭാഗം തുടങ്ങിയവ ആണ് ലിസ്റ്റിൽ പറഞ്ഞിരിക്കുന്നത്. പ്രസ്തുത റാങ്ക് ലിസ്റ്റ് ഒക്ടോബർ 29, 2022 മുതൽ പ്രാബല്യത്തിൽ വന്നു.

അപ്ലൈഡ് ആർട്ടിൽ ലക്ചറർ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് അഭിമുഖത്തിന് ശേഷം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 39,500-83,000- രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. കേരള സാങ്കേതിക വിദ്യാഭ്യാസ (ഫൈൻ ആർട്സ് കോളേജുകൾ) വിദ്യാഭ്യാസ വകുപ്പ് ആണ് നിയമനം നടത്തുന്നത്. കമ്മീഷൻ അഭിമുഖം നടത്തി അനുയോജ്യമെന്ന് കണ്ടെത്തിയ ഉദ്യോഗാർഥികളുടെ മെറിറ്റ് ലിസ്റ്റ് ആണ് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

കേരള PSC Police Constable (IRB കമാൻഡോ വിംഗ്) 2022 – ഫൈനൽ Answer Key പരിശോധിക്കാം!

റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉപദേശത്തിനുള്ള ക്ലെയിം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഒരു അപേക്ഷ സമർപ്പിക്കേണ്ടതാണ്. സെക്രട്ടറി, കെപിഎസ്സി ഹെഡ് ഓഫീസ് പട്ടം, തിരുവനന്തപുരം-4 എന്ന വിലാസത്തിൽ ആവണം അപേക്ഷകൾ സമർപ്പിക്കുവാൻ. കമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റിലുള്ള അപേക്ഷ ഫോർമാറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

കാലാവധി കഴിഞ്ഞ് പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് വരെ റാങ്ക് ലിസ്റ്റ് പ്രാബല്യത്തിലുണ്ടാകും.  ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ കാലയളവ് അല്ലെങ്കിൽ മൂന്ന് വർഷം അവസാനിക്കുന്നത് വരെ. സംവരണം സംബന്ധിച്ച ചട്ടങ്ങൾക്കും ഉത്തരവുകൾക്കും അനുസൃതമായി നിയമനത്തിന് ഉപദേശം നൽകും.

നിലവിലെ നടപടിക്രമമനുസരിച്ച്, ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയവും പുനർപരിശോധനയും അനുവദിക്കുന്നതല്ല. കോളം 9-ൽ നൽകിയിരിക്കുന്ന എൻട്രികൾ സ്ഥാനാർത്ഥി വ്യക്തമാക്കിയ കമ്മ്യൂണിറ്റികളെ അടിസ്ഥാനമാക്കിയുള്ളതാണ്.

കേരള PSC Tradesman Welding 2022 – അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!

അവരുടെ അപേക്ഷാ ഫോമുകളിൽ ആവശ്യമായ രേഖകൾ സഹിതം സ്ഥാനാർത്ഥി അവരുടെ കമ്മ്യൂണിറ്റികൾ തെളിയിക്കേണ്ടതാണ്. വിശദമായ വിവരങ്ങൾ കാണുന്നതിനായി നോട്ടിഫിക്കേഷൻ പരിശോധിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here