Kerala PSC 2022 ലെ മെയിൻ പരീക്ഷകൾക്കായുള്ള പരീക്ഷാ പ്രോഗ്രാമുകൾ – ഡിഗ്രി, +2, SSLC ലെവൽ തീയതികൾ ഡൗൺലോഡ് ചെയ്യുക!

0
448
Kerala PSC 2022 ലെ മെയിൻ പരീക്ഷകൾക്കായുള്ള പരീക്ഷാ പ്രോഗ്രാമുകൾ!

Kerala PSC 2022 ലെ മെയിൻ പരീക്ഷകൾക്കായുള്ള പരീക്ഷാ പ്രോഗ്രാമുകൾ – ഡിഗ്രി, +2, SSLC ലെവൽ തീയതികൾ ഡൗൺലോഡ് ചെയ്യുക: കേരള PSC ഇപ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായുള്ള പരീക്ഷകളുടെ തീയതികൾ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ്സ്, പ്ലസ് ടു, ഡിഗ്രി തുടങ്ങിയ വിവിധ തലങ്ങളിലേ പ്രധാന പരീക്ഷകളുടെ തീയതി ആണ് ഇപ്പോൾ പ്രഖ്യാപിച്ചതിരിക്കുന്നത്.

ഈ തസ്തികകളിലേക്ക് യോഗ്യതകൾ നേടുന്ന ഉദ്യോഗാർഥികൾക്ക് നിയമനം നടത്തുന്നതിനായുള്ള അവസാനം ഘട്ടമായ അഭിമുഖത്തിൽ പണങ്കെടുക്കാൻ സാധിക്കുന്നതാണ്. കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ഏപ്രിൽ – മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ വിശദംശങ്ങൾ അടങ്ങുന്ന പരീക്ഷ പ്രോഗ്രം കേരള PSC പുറത്തിറക്കിയിരിക്കുക ആണ്.

പരീക്ഷയുടെ എല്ലാ വിശദംശങ്ങളും അടങ്ങുന്ന പരീക്ഷ കലണ്ടർ ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പരീക്ഷ കലണ്ടറിൻെറ സ്ഥിതീകരണം ആവശ്യമായ തസ്തികകളിലേക്ക് ഉദ്യോഗാർഥികൾ നൽകുമ്പോൾ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനായി അവരുടെ കത്തിടപാടുകൾ നൽകേണ്ട മേൽവിലാസം ഉൾകൊള്ളുന്ന ജില്ല തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

കേരള നിയമസഭാ സെക്രട്ടേറിയറ്റ് റിക്രൂട്ട്മെന്റ് 2023 – 83000 രൂപ വരെ ശമ്പളം! ബിരുദധാരികൾക്ക് അവസരം!

കാറ്റഗറി നമ്പർ, തസ്തികയുടെ പേര്, നിയമനം രീതി, വിഭാഗം, ജില്ലാ, പരീക്ഷ തീയതി, ഹാൾ ടിക്കറ്റ് ലഭ്യമാകുന്ന ദിവസങ്ങൾ, പരീക്ഷ നടത്തപെടുന്ന ഭാഷ, സമയ പരിധി തുടങ്ങിയവ എല്ലാം ഈ പരീക്ഷ പ്രോഗ്രാമിൽ ഉൾപെടുത്തിയിട്ടുണ്ട്. എഴുത്തുപരീക്ഷയും ട്രാൻസ്ക്രിപ്ഷൻ ടെസ്റ്റും ഒഴികെയുള്ള ഓരോ പരീക്ഷയ്ക്കു ശേഷവും കെപിഎസ്‌സി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആൻസർ കീഴിൽ എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ  അറിയിക്കാവുന്നതാണ്.

താൽക്കാലിക ഉത്തരസൂചിക പിനീട് പരാതികൾ പരിഹരിച്ചു വീണ്ടും പ്രസിദ്ധീകരിക്കും. പ്രൊവിഷണൽ ഉത്തരസൂചികയെ സംബന്ധിച്ച പരാതികൾ ഔദ്യോഗികമായി പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ച തീയതി മുതൽ 5 ദിവസത്തിനുള്ളിൽ മാത്രമേ അവരുടെ പ്രൊഫൈലിലൂടെ സമർപ്പിക്കാൻ കഴിയൂ.

അഡ്മിഷൻ ടിക്കറ്റിൽ ലഭിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രത്തിൽ ഉദ്യോഗാർഥികൾ ഹാജർ ആകേണ്ടതാണ്. ഓരോ തസ്തികയുടെ നേരെയും സിലബസ് ഉൾപെടുത്തിയിട്ടുണ്ട്. ആയതിനാൽ ആവശ്യാനുസരണം നിങ്ങൾക്കു അവ പരിശോധിക്കാൻ സാധിക്കുന്നതാണ്.

നിശ്ചിത തീയതിയിലോ അതിനുമുമ്പോ സ്ഥിരീകരണം സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രവേശന ടിക്കറ്റ് ജനറേറ്റ് ചെയ്യില്ല. കൂടാതെ ഈ പ്രോഗ്രാമിൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികയിലേക്കുള്ള അവരുടെ അപേക്ഷ ചുരുക്കത്തിൽ നിരസിക്കപ്പെടും.

UPTO SSLC LEVEL MAIN EXAMINATION 2022

PLUS TWO LEVEL MAIN EXAMINATION 2022

DEGREE LEVEL MAIN EXAMINATION 2022

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here