കേരള PSC വിജ്ഞാപനം 2022 – ജൂനിയർ ഇൻസ്ട്രേക്ടർ ഒഴിവ്! അവസാന തിയതി ഉടൻ!

0
408
കേരള PSC വിജ്ഞാപനം 2022 - ജൂനിയർ ഇൻസ്ട്രേക്ടർ ഒഴിവ്! അവസാന തിയതി ഉടൻ!
കേരള PSC വിജ്ഞാപനം 2022 - ജൂനിയർ ഇൻസ്ട്രേക്ടർ ഒഴിവ്! അവസാന തിയതി ഉടൻ!

കേരള PSC വിജ്ഞാപനം 2022 – ജൂനിയർ ഇൻസ്ട്രേക്ടർ ഒഴിവ്! അവസാന തിയതി ഉടൻ:കേരള പബ്ലിക് സർവീസ് കമ്മീഷൻ വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രേക്ടർ (ടെർണർ ) തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നു. അവസാന തീയതി 02/11/2022 തീയതി ബുധനാഴ്‌ച അർധരാത്രി 12.00  മണിവരെയാണ്. അപേക്ഷ സമർപ്പിക്കാത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കണമെന്ന് കേരള PSC അറിയിപ്പ് നൽകി.

കേരള PSC 2022 – ഡെപ്യൂട്ടി ഫിനാൻസ് മാനേജർ തസ്തികയുടെ സിലബസ് പുറത്തുവിട്ടു!

കേരള പബ്ലിക് സർവീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user IDയും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .കേരള സംസ്ഥാനത്തിലെ എല്‍സി /എഐ സംവരണ വിഭാഗത്തിൽപ്പെട്ട എസ്.എസ്.എല്‍.സി അഥവാ തത്തുല്യമായ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ട്രേഡ്  സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റ്ലഭിച്ചതിന് ശേഷമുള്ള  പ്രസ്തുത ട്രേഡിൽ  മൂന്നു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും, അനുയോജ്യമായ ട്രേഡിലുള്ള നാഷണല്‍ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റും, സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷമുള്ള ഒരു വർഷത്തെ  പരിചയം ഉള്ളവർക്കും ഗവണ്മെന്റ് അഥവാ ഗവണ്മെന്റ്  അംഗീകൃത പോളിടെക്‌നിൽ  നിന്നും അനുയോജ്യമായ  എഞ്ചിനീയറിംഗ്  ശാഖയില്‍ നേടിയ  ഡിപ്ലോമ അല്ലെങ്കിൽ  തത്തുല്യമായ  യോഗ്യത നേടിയവർക്കും അപേക്ഷ സമർപ്പിക്കാനായി അവസരം ഒരുക്കിയിരിക്കുന്നു.

അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരളം പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രെജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്  അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു.

Amazon നിയമനം 2022 – ബിരുദധാരികൾക്ക് അവസരം!

19 മുതൽ 47 വയസ്സ് വരെ അതായത്  02.01.1975 – നും 01.01.2003 നും ഇടയിൽ ജനിച്ചവരായിരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. പ്രതിമാസം Rs.37400 മുതൽ Rs.79000  രൂപ വരെ പ്രതിഫലമായി നൽകുവാൻ ഉദ്ദേശിച്ചിരിക്കുന്നു. LC/എഐ  സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളിൾ നിന്നും നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

 NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here