കേരള സ്കൗട്ട് & ഗൈഡ് – ടോക്കൺ ഫ്ലാഗിന്റെ വിൽപന ഇനി മുതൽ ഹയർസെക്കന്ററി ക്ലാസുകളിലേക്ക് കൂടി!

0
131
കേരള സ്കൗട്ട് & ഗൈഡ് - ടോക്കൺ ഫ്ലാഗിന്റെ വിൽപന ഇനി മുതൽ ഹയർസെക്കന്ററി ക്ലാസുകളിലേക്ക് കൂടി!
കേരള സ്കൗട്ട് & ഗൈഡ് - ടോക്കൺ ഫ്ലാഗിന്റെ വിൽപന ഇനി മുതൽ ഹയർസെക്കന്ററി ക്ലാസുകളിലേക്ക് കൂടി!

കേരള സ്കൗട്ട് & ഗൈഡ് – ടോക്കൺ ഫ്ലാഗിന്റെ വിൽപന ഇനി മുതൽ ഹയർസെക്കന്ററി ക്ലാസുകളിലേക്ക് കൂടി:സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ നടത്തിയിരുന്ന സ്കൗട്ട് & ഗൈഡ് ടോക്കൺ ഫ്ലാഗിന്റെ വിൽപന ഹയർസെക്കന്ററി ക്ലാസുകളിലേക്ക് കൂടി വ്യാപിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഫ്ലാഗുകളുടെ വിൽപനയുമായി ബന്ധച്ചെട്ട്’ താഴെ പറയുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം.

കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സംസ്ഥാന കാര്യാലയം ടോക്കൺ ഫ്ലാഗുകൾ പ്രിന്റ് ചെയ്ത് എല്ലാ വർഷവും ഡിസംബർ 30-നകം റീജിയണൽ അതോറിറ്റി ഡയറക്ടർമാർക്ക് (ആർഡിഡി) നൽകും, ഓരോ ആർഡിഡിയുടെ പരിധിയിലുള്ള ഹയർസെക്കന്ററി ക്ലാസുകളിലെ എണ്ണത്തിന് അനുസരിച്ച് ഇവ വിതരണം ചെയ്യണം. ആർഡിഡിമാർ ടോക്കൺ ഭാഗങ്ങൾ ജനുവരി 30-ന് മുമ്പ് ഹയർ സെക്കൻഡറി സ്കൂൾ മേധാവികൾക്ക്” വിതരണം ചെയ്യണം. വിതരണ സ്റ്റെമെന്റ് ഫെബ്രുവരി 15-ന് മുമ്പ് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ്, സ്റ്റേറ്റ് സെക്രട്ടറിക്ക് ഇമെയിൽ ([email protected]) മുഖേനയോ തപാൽ മുഖേനയോ ആർഡിഡി മാർ കൈമാറണം.

കേരള PSC ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് 2022- റാങ്ക് ലിസ്റ്റ് PDF പുറത്തിറങ്ങി!!

പ്രിൻസിപ്പൽമാർ തങ്ങൾക്ക് ലഭിക്കുന്ന ടോക്കൺ ഫ്ലാഗുകൾ ഫെബ്രുവരി 5-ന് മുമ്പ് പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത് വിലയുടെ 74% ഫെബ്രുവരി 15-നകം ആർഡിഒ ഓഫീസുകളിൽ അടയ്ക്കണം. ശേഷിക്കുന്ന 26% സ്കൂളുകളിലെ സ്കൗട്ട്, ഗൈഡ്, റോവർ, റെഞ്ചർ യൂണിറ്റുകളുടെ പ്രവർത്തനത്തിനായി വിനിയോഗിക്കാം. സ്‌കൗട്ട്, ഗൈഡ്, റോവർ, റെഞ്ചർ യൂണിറ്റുകളില്ലാത്ത സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ പിരിച്ചെടുത്തത് മുഴുവൻ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സംസ്ഥാന കാര്യാലയത്തിലേക്ക് അടക്കാൻ ആർഡിഡി ഓഫീസിൽ അടക്കണം.

ആർഡിഡി ഓഫീസിൽ ലഭിക്കുന്ന ടോക്കൺഫ്ലാഗ് കളക്ഷൻ തുക മാർച്ച് 10 നകം കേരള സ്റ്റേറ്റ് ഭാരത് സ്‌കോട്‌സ് & ഗൈഡ്‌സ് സംസ്ഥാന കാര്യാലയത്തിലേക്ക് തിരുവനന്തപുരത്ത് മാറാവുന്ന ഡിമാർഡ് ഡ്രാഫ്റ്റ് ആയോ, കേരള സ്റ്റേറ്റ് ഭാരത് സ്‌കോട്‌സ് & ഗൈഡ്‌സ് സംസ്ഥാന കാര്യാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് RTGS/NEFT മുഖേനയോ (A/c No. 37775679382, IFSC കോഡ്: 581110070415, ബാങ്ക് SBI വികാസ്ഭവൻ) അടക്കേണ്ടതാണ്. ഡിഡി/ ബാങ്കിക് ട്രാൻസ്ഫർ മുഖേന അടച്ച തുകയുടെ വിവരങ്ങൾ (പേ ഇൻസ്സിഷിന്റെ പകര്‌പ്പ്) കവറിംഗ് ലെറ്റർ സഹിതം സസ്റ്ററ്റ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഭാരത്‌സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്റ്റേറ്റ് ഹെഡ്‌ക്വാട്ടേഴ്‌സ്, വികാസ് ഭവന് പിഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അയയ്ക്കേണ്ടതാണ്.

NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here