കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
311
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

കേരള PSC അഡ്മിനിസ്‌ട്രേറ്റീവ് ട്രിബുണൽ വിഭാഗം അസിസ്റ്റന്റ് പോസ്റ്റിലേക്ക്  തയാറാക്കുന്ന വിദ്യാർഥികളുടെ ഷോർട്ട് ലിസ്റ്റ് പുറത്തു വിട്ടു. കാറ്റഗറി തിരിച്ചുള്ള കോമൺ മെയിൻ  (ഡിഗ്രി  ലെവൽ) പരീക്ഷക്ക്  യോഗ്യരായവരുടെ ലിസ്റ്റ് ആണിത്.

സംസ്ഥാനത്തു ഉടനീളം ആണ് നിയമനം നടക്കുന്നത്. 13/11/2021, 30/10/2021 എന്നീ തീയതികളിൽ നടന്ന പൊതു പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഷോർട്ട് ലിസ്റ്റ് അന്തിമമാക്കിയത്.

റിക്രൂട്ട്മെന്റ് ഭാഗമായി യോഗ്യരായ ഉദ്യോഗാർത്ഥികളുടെ രജിസ്റ്റർ നമ്പർ അടങ്ങുന്ന യോഗ്യതാ ലിസ്റ്റ് ആണിത്. രജിസ്റ്റർ നമ്പറുകൾ അവയുടെ സംഖ്യാ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ടെസ്റ്റിൽ നടത്തിയ റാങ്കിൻെറ അടിസ്ഥാനത്തിൽ അല്ല  ക്രമീകരണം ചെയ്തിരിക്കുന്നതെന്ന് പ്രേത്യേകം ശ്രദ്ധിക്കുക.

2022 സെപ്റ്റംബറിൽ രാജ്യത്ത് പതിനാല് ദിവസം ബാങ്കുകൾ അവധിയിലായിരിക്കും!

പ്രസ്തുത  OMR പരീക്ഷയുടെ അടിസ്ഥാനത്തിൽ ആണ് അവരുടെ റാങ്ക്. ഷോർട്ട്  ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്ഥാനാർത്ഥികൾ യഥാസമയം പ്രസിദ്ധീകരിക്കുന്ന ഷെഡ്യൂൾ പ്രകാരം യഥാർത്ഥ രേഖകളുടെ പരിശോധനയ്ക്കായി ഹാജരാകാൻ നിർദ്ദേശിച്ചു.

OMR ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ആണ് ഷോർട്ട്  ലിസ്റ്റ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ലിസ്റ്റിൽ രജിസ്റ്റർ നമ്പറുകൾ ഉൾപ്പെടുത്തുന്നത് സൂക്ഷ്മപരിശോധനയ്ക്കും പ്രവേശനത്തിനും വിധേയമാണ്. OMR ടെസ്റ്റിൽ ഉയർന്ന റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ലിസ്റ്റ് ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

OMR ടെസ്റ്റിൽ 44.33 നോ അല്ലെങ്കിൽ അതിൽ കൂടുതലോ നേടിയ ഉദ്യോഗാർഥികളുടെ ഷോർട്ട് ലിസ്റ്റ് ആണിത്.  വിവിധ സംവരണ വിഭാഗങ്ങൾക്ക്  OMR റെസ്റ്റിൻെറ മാർക്കിൻെറ പരിധി കുറച്ചിട്ടാണ് 44.33 എന്ന സ്കോർ നിഴ്ചയിച്ചിരിക്കുന്നത്.

ഉദ്യോഗാർത്ഥി കോമൺ പ്രിലിമിനറി പരീക്ഷ ഡിഗ്രി തലത്തിൽ നേടിയ മാർക്ക് ഫൈനൽ പരീക്ഷയ്ക്ക് ഹാജരാകാനുള്ള യോഗ്യത കണ്ടെത്തുന്നതിന് വേണ്ടി മാത്രം ആയിട്ടാണ് പരിഗണിക്കുക. റാങ്കിംഗ്, തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഈ മാർക്കിൻെറ ഒരു പ്രസക്തിയും ഉണ്ടായിരിക്കില്ല.

റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here