നാലായിരത്തിലധികം ഒഴിവുകളുമായി KSEB: അടുത്ത രണ്ട് വർഷത്തെ റിപ്പോർട്ട് പുറത്ത്!  

0
243
നാലായിരത്തിലധികം ഒഴിവുകളുമായി KSEB: അടുത്ത രണ്ട് വർഷത്തെ റിപ്പോർട്ട് പുറത്ത്!  
നാലായിരത്തിലധികം ഒഴിവുകളുമായി KSEB: അടുത്ത രണ്ട് വർഷത്തെ റിപ്പോർട്ട് പുറത്ത്!  

ഇന്ത്യയിലെ ഏറ്റവും മികച്ച പവർ യൂട്ടിലിറ്റികളിൽ ഒന്നാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB). കേരളത്തിന്റെ വികസനത്തിന് പിന്നിലെ ചാലകശക്തിയും നിരവധി തോഴി അവസരങ്ങളും KSEB വഴി നൽകുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ നിയമനം വഴിയാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിയമനം നടത്തുന്നത്.

NCS റിക്രൂട്ട്മെന്റ് 2022 – പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവർക്ക് അവസരം!

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) അടുത്ത രണ്ട് വർഷത്തിനുള്ളിൽ 4,363 ഒഴിവുകൾ ഉണ്ടാകുമെന്ന് റിപ്പോർട്ട്. ഈ 4,363 ഒഴിവുകളിൽ വിരമിക്കൽ, പ്രമോഷൻ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന 1,011 ഒഴിവുകൾ ഉൾപ്പെടുന്നു. തുടർന്ന് വരുന്ന വർഷങ്ങളിൽ അതായത് 2023-ൽ 1,525 ഒഴിവുകളും 2024-ൽ 1,827 ഒഴിവുകളും ലഭ്യമാകും എന്നാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ (KSEB) നിഗമനം.

ഇവ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) മുഖേന നികത്തുന്നതായിരിക്കും. എന്നിരുന്നാലും, വിരമിക്കൽ പ്രായം വർദ്ധിപ്പിക്കുന്നതിനുള്ള ചർച്ചകൾ ഇപ്പോളും നടന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) കേരള സർക്കാരിന് കീഴിലുള്ള ഒരു ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമാണ്, അത് സർക്കാർ കുത്തകയ്ക്ക് കീഴിൽ സംസ്ഥാനത്ത് വൈദ്യുതി ഉത്പാദിപ്പിക്കുകയും പ്രക്ഷേപണം ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.

DRDO CEPTAM റിക്രൂട്ട്‌മെന്റ് 2022 – 1000+ ഒഴിവുകൾ നികത്തും! പത്താം ക്ലാസ് മുതൽ ബിരുദം വരെയുള്ള ജോലികൾ!

KSEB യുടെ എല്ലാ ഒഴിവുകളും നികത്തുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിൽ ധനവകുപ്പിന്റെ അഭിപ്രായവും നിർണായകമാണ്. 2013ൽ കെഎസ്ഇബി കമ്പനിയായ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ വിരമിക്കൽ പ്രായം 60 ആണ്. നേരത്തെ വിരമിക്കൽ പ്രായം 56 ആയിരുന്നു. ഇത് 58 ആയി ഉയർത്താൻ ചില തൊഴിലാളി സംഘടനകൾ ആലോചന നടത്തുന്നുണ്ട്. ബോർഡോ ഊർജ വകുപ്പോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here