കുടുംബശ്രീ വിജ്ഞാപനം 2023 – ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

0
273
കുടുംബശ്രീ വിജ്ഞാപനം 2023 – ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!
കുടുംബശ്രീ വിജ്ഞാപനം 2023 – ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു!

കുടുംബശ്രീ വിജ്ഞാപനം 2023 – ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചു:കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയിലേക്ക് നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പുറത്തിറക്കി. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ റിക്രൂട്ട്‌മെന്റ് 2022 പ്രകാരം, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പോസ്റ്റുകൾക്കായി മൊത്തം 04  ഒഴിവുകൾ ഉണ്ട്. പ്രസ്തുത  തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഒക്ടോബർ 31 ആയിരുന്നു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയിലേക്ക് തിരഞ്ഞെടുക്കാനുള്ള റാങ്ക് ലിസ്റ്റ് യോഗ്യരായവരിൽ നിന്ന് 7  പേരുടെ ലിസ്റ്റാണ് വന്നിരിക്കുന്നത്.

കുടുംബശ്രീ സംസ്ഥാന മിഷൻ മുഖാന്തരം നടത്തിയ എഴുത്തു പരീക്ഷയുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത ഉദ്യോഗാർഥികളുടെ  റാങ്ക് ലിസ്റ്റാണ് പുറത്തിറക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റ് കാണുന്നതിനായി ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കോ കുടുംബശ്രീ മിഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്ശിക്കുകയോ ചെയ്യാവുന്നതാണ്. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റ് 18 /01 / 2023  തീയതി നിലവിൽ പ്രസിദ്ധീകരിച്ചു. 13.01.2023 നാണ് പ്രസ്തുത തസ്തികയിലേക്കുള്ള അഭിമുഖം നടന്നത്.

പ്രസ്തുത തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിച്ചിരിക്കുന്നത് അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഉള്ള ബിരുദം ആണ്.ബിരുദാനന്തര ബിരുദം നേടിയവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. സർക്കാർ / അർദ്ധസർക്കാർ / കേന്ദ്ര സർക്കാർ സർവീസിലോ പ്രമുഖ NGO കളിലോ ചുരുങ്ങിയത് 10 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ സർവീസിൽ സേവനം അനുഷ്ഠിക്കുന്നവരായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവരായിരിക്കണം. ഇംഗ്ലീഷിൽ അവതരണം നടത്താനും മികച്ച ഡ്രാഫ്റ്റിംഗും നടത്താനുള്ള സ്‌കിൽ ഉണ്ടായിരിക്കണം. അപേക്ഷകർ 01.01 .2022 ന് 50 വയസിന് താഴെ ഉള്ളവരായിരിക്കണം.

റാങ്ക് ലിസ്റ്റിൽ നിന്നും ശുപാർശ ലഭിക്കുന്ന ഉദ്യോഗാർത്ഥി യഥാസമയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാക്കുന്നതും, ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നതുമാണ്.പ്രസ്തുത തസ്തികയിലേക്ക്  59300-120900 എന്ന സ്കെലിലാണ്  പ്രതിമാസ ശമ്പളം ലഭിക്കുക.

RANKLIST

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here