MCC റിക്രൂട്ട്മെന്റ് 2022: 50,000 രൂപ വരെ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ ഉടൻ!

0
166
MCC റിക്രൂട്ട്മെന്റ് 2022
MCC റിക്രൂട്ട്മെന്റ് 2022

MCC റിക്രൂട്ട്മെന്റ് 2022: 50,000 രൂപ വരെ ശമ്പളം! വാക് ഇൻ ഇന്റർവ്യൂ ഉടൻ:മലബാർ കാൻസർ സെന്റർ (MCC) ലക്ചറർ – മെഡിക്കൽ (നോൺ ടീച്ചിംഗ്) തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തസ്തികയുടെ തിരഞ്ഞെടുപ്പിനായി നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

MCC റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര്

മലബാർ കാൻസർ സെന്റർ (MCC)
തസ്തികയുടെ പേര്

ലക്‌ചറർ – മെഡിക്കൽ (നോൺ ടീച്ചിംഗ്)

ഒഴിവുകളുടെ എണ്ണം

നിലവിലുള്ളതും, ഉയർന്നു വരുന്നതുമായ ഒഴിവുകൾ
അഭിമുഖ തീയതി

30.11.2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

MBBS യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് ലക്‌ചറർ – മെഡിക്കൽ (നോൺ ടീച്ചിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കാം.

പ്രായ പരിധി:

ലക്ചറർ – മെഡിക്കൽ (നോൺ ടീച്ചിംഗ്) തസ്തികയുടെ ഉയർന്ന പ്രായപരിധി 40 വയസാണ് (01.01.2022 പ്രകാരം). 40 വയസിൽ കൂടുതലുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.

PSC, KTET, SSC & Banking Online Classes

ശമ്പളം:

ലക്ചറർ – മെഡിക്കൽ (നോൺ ടീച്ചിംഗ്) തസ്തികയുടെ പ്രതിമാസ ശമ്പളം 50,000/- രൂപയാണ്.

നിയമന കാലാവധി:

തസ്തികയുടെ നിയമന കാലാവധി 6 മാസം ആണ് കൂടാതെ 3 വർഷം വരെ നീട്ടാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന രീതി:

എഴുത്തു പരീക്ഷ അല്ലെങ്കിൽ അഭിമുഖം എന്നിവയിലൂടെ ലക്ചറർ – മെഡിക്കൽ (നോൺ ടീച്ചിംഗ്) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നതാണ്.

അപേക്ഷിക്കേണ്ട വിധം:

  • താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രായം, യോഗ്യത, പരിചയം തുടങ്ങിയവ തെളിയിക്കുന്നതിനായി ബയോ ഡാറ്റ, ഒറിജിനൽ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് റിപ്പോർട്ട് ചെയ്യാം.
  • ഉദ്യോഗാർത്ഥികൾ11.2022 ന് രാവിലെ 10 മുതൽ 11 വരെ വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
  • അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്ത്/ഓൺലൈൻ പരീക്ഷ നടത്തും.

MGU അസിസ്റ്റന്റ് പ്രൊഫസർ റിക്രൂട്ട്മെന്റ് 2022 – ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയിലേയ്ക്ക്!

വാക്ക് ഇൻ ഇന്റർവ്യൂ വിശദാംശങ്ങൾ:

  • അഭിമുഖ തീയതി – 30.11.2022
  • സ്ഥലം – അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, MCC
  • റിപ്പോർട്ടിംഗ് സമയം – രാവിലെ 10 മുതൽ 11 വരെ.

അപേക്ഷ ഫീസ്:

എല്ലാ സ്ഥാനാർത്ഥികൾക്കും 100/- രൂപയാണ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷ ഫീസ്.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here