MGU നിയമനം 2022: വാക്ക്-ഇൻ-ഇന്റർവ്യൂ നാളെ!

0
349
MGU നിയമനം 2022:
MGU നിയമനം 2022:

MGU നിയമനം 2022: വാക്ക്-ഇൻ-ഇന്റർവ്യൂ നാളെ:കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ സ്കൂൾ സെന്ററായ ബിസിനസ് ഇന്നൊവേഷൻ ആൻഡ് ഇൻകുബേഷൻ സെന്ററിൽ (ബിഐഐസി) ടെക്നോളജി ബിസിനസ് ഇൻകുബേറ്റർ (ടിബിഐ) കരാർ അടിസ്ഥാനത്തിൽ മാനേജർ തസ്തികയിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 08.11-2022 ന് ഉച്ചയ്ക്ക് 12 മണിക്ക് യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നടക്കും. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്

ഇന്റർനാഷണൽ ജേർണലുകളിൽ കുറഞ്ഞത് 3 പ്രസിദ്ധീകരണങ്ങളുള്ള ലൈഫ് സയൻസിന്റെ ഏതെങ്കിലും ശാഖയിൽ പിഎച്ച്ഡി യോഗ്യത നേടിയവർക്കാണ് അഭിമുഖത്തിന് പങ്കെടുക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്. ഇൻകുബേഷനും സംരംഭകത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് 2 വർഷത്തെ പോസ്റ്റ്ഡോക്ടറൽ അനുഭവം ഉള്ളവർക്ക്  ടി തസ്തികയ്ക്കായി മുൻഗണന നൽകുന്നു.

01.01.2022-തീയതി പ്രകാരം കുറഞ്ഞത് 35 വയസ്സിൽ 42 വയസ്സിലും പ്രായ പരിധിയിലുള്ളവർക്കാണ് അഭിമുഖത്തിന് പങ്കെടുക്കാൻ അർഹത ഉള്ളത്. ടി തസ്തികയ്ക്കായി പ്രതിമാസം ₹35,000 രൂപ പ്രതിഫലമായി ലഭിക്കുന്നു.

K-TET 2022: പുതുക്കിയ പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി! രജിസ്‌ട്രേഷൻ തീയതി നീട്ടി!

യോഗ്യതയുടെയും പ്രവർത്തി പരിചയത്തിന്റെയും അടിസ്ഥാനത്തിൽ നേരിട്ടുള്ള അഭിമുഖം വഴിയാണ്  ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. എല്ലാ സ്ഥാനാർത്ഥികളും കൃത്യസമയത്ത് തന്നെ റിപ്പോർട്ട് ചെയ്യണം. നിശ്ചിത യോഗ്യതയും അനുഭവപരിചയവുമുള്ള താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ചെലവിൽ 08.11.2022 ഉച്ചയ്ക്ക് 12 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ADAVII വിഭാഗത്തിൽ (അക്കാദമിക് ഹാളിനുള്ളിൽ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് (ഗ്രൗണ്ട്) റിപ്പോർട്ട് ചെയ്യണം. വൈസ് ചാൻസലറുടെ ചേംബർ, മഹാത്മാഗാന്ധി സർവകലാശാല, അതിരമ്പുഴ, കോട്ടയം വെച്ചാണ് അഭിമുഖം നടക്കുന്നത്

ഉദ്യോഗാർത്ഥികൾ അവരുടെ പ്രായം, യോഗ്യത, പരിചയം തുടങ്ങിയ തെളിവുകളായി അവരുടെ ബയോഡാറ്റയും പ്രസക്തമായ എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖ സമയത്ത് സമർപ്പിക്കണം. അല്ലാത്ത പക്ഷം അഭിമുഖത്തിനായി അനുവദിക്കുന്നതല്ല. അഭിമുഖത്തിനായ് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ കോവിഡ് 19 പ്രോട്ടോക്കോൾ കർശനമായി പാലിക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

LEAVE A REPLY

Please enter your comment!
Please enter your name here