പടവ് 2022 – 23 സംസ്ഥാന ക്ഷീര സംഗമം – ലോഗോ നിർമിക്കാൻ പൊതുജനങ്ങൾക്ക് അവസരം!

0
128
പടവ് 2022 - 23 സംസ്ഥാന ക്ഷീര സംഗമം - ലോഗോ നിർമിക്കാൻ പൊതുജനങ്ങൾക്ക് അവസരം!
പടവ് 2022 - 23 സംസ്ഥാന ക്ഷീര സംഗമം - ലോഗോ നിർമിക്കാൻ പൊതുജനങ്ങൾക്ക് അവസരം!

പടവ് 2022 – 23 സംസ്ഥാന ക്ഷീര സംഗമം – ലോഗോ നിർമിക്കാൻ പൊതുജനങ്ങൾക്ക് അവസരം:കലാപരമായി ലോഗോ തയ്യാറാക്കുവാൻ കഴിവുള്ള വ്യക്തി ആണോ നിങ്ങൾ അങ്ങനെയുള്ളവർക്ക്  തൃശ്ശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം “പടവ് 2022-23 പരിപാടിയുടെ ലോഗോ നിർമിക്കാം.തിരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് പുരസ്‌കാരം നൽകും. ഫെബ്രുവരി രണ്ടാം വാരം തൃശ്ശൂരിൽ വെച്ചാണ്  സംസ്ഥാന ക്ഷീര സംഗമം “പടവ് 2022-23” നടക്കുന്നത്.

ലോഗോ തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇനി പറയുന്നതാണ്. PADAVU (Practical Agro Dairy Activities through Value addition and cooperative Unification) എന്ന വാക്ക്‌  ഉൾക്കൊള്ളിക്കണം. ക്ഷീര മേഖല, മൂല്യ വർദ്ധനവ്, സഹകരണതത്ത്വങ്ങൾ  എന്നിവയിൽ അധിഷ്ഠിതമായ  തരത്തിലായിരിക്കണം ലോഗോ തയ്യാറാകേണ്ടത്.

മുൻപ് പ്രസിദ്ധീകരിച്ചവയോ മത്സരത്തിന് അയച്ചവയോ ആയിരിക്കരുത്. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കുവാൻ പാടൊള്ളു.ലോഗോ ജനുവരി 21ന് വൈകുന്നേരം 5 മണിക്ക് മുൻപായി  [email protected] എന്ന ഇമെയി ൽ  വിലാസത്തിൽ  ലഭിക്കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടുന്ന ലോഗോ എഡിറ്റ് ചെയ്യുവാൻ കഴിയുന്ന ഫോർമാറ്റിൽ ആയിരിക്കണം ലോഗോ അയക്കേണ്ടത്. ജൂറിയുടെ തീരുമാനം അന്തിമായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട ലോഗോക്ക് ഉദ്ഘടാന സമ്മേളനത്തിൽ വച്ചായിരിക്കും പുരസ്ക്കാരം നല്കുക.

SSC MTS പരീക്ഷ 2023 – രണ്ടാം ഘട്ട Free Mock Test നിങ്ങൾക്കായി ഇതാ!

സംസ്ഥാനത്തെ ക്ഷീരവികസന മേഖലയിലെ സമ​ഗ്ര വികസനം ലക്ഷ്യമിട്ട്  ക്ഷീരവകുപ്പിന്റേയും, ക്ഷീര മേഖലയിലെ വിവിധ ഏജൻസികളുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയാണ് ക്ഷീരസം​ഗമം. സംസ്ഥാന ക്ഷീരവികസന വകുപ്പ്, മിൽമ മേഖലാ യൂണിയനുകൾ, മൃഗ സംരക്ഷണ വകുപ്പ്, കേരള വെറ്ററിനറി സർവകലാശാല,കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ്, കേരള ഫീഡ്സ്, പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഏജൻസികൾ സംയുക്തമായാണ് ക്ഷീരസംഗമം നടത്തുന്നത്.

 ക്ഷീര സം​ഗമത്തിന്റെ ഭാ​ഗമായി വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകൾ , വിവിധ വിഷയങ്ങളിലുള്ള ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ ഉണ്ടായിരിക്കും. കേരളത്തിലെ ക്ഷിര കർഷകരെ പ്രോത്സാഹിപ്പിക്കുക , അവർക്ക് വേണ്ട ബോധവൽക്കരണ ക്ലാസുകൾ നൽകുക എന്നിവയാണ് ക്ഷിര സംഗമത്തിൻ്റെ ലക്‌ഷ്യം

കേരളത്തിൽ മികച്ച രീതിയിൽ ഉള്ള ക്ഷിരോല്പാദനം നടത്തുക എന്ന ലക്‌ഷ്യം പൂർത്തീകരിക്കുവാൻ സംസ്ഥാന ക്ഷീരവികസന വകുപ്പ് ആണ് ക്ഷീര സം​ഗമത്തിന് നേതൃത്വം നല്കുന്നത്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here