കേരള PSC Tradesman – Welding OMR പരീക്ഷ 2022: പരീക്ഷാകേന്ദ്രം സംബന്ധിച്ച പ്രധാന അറിയിപ്പ്!

0
243
കേരള PSC Tradesman - Welding OMR പരീക്ഷ 2022: പരീക്ഷാകേന്ദ്രം സംബന്ധിച്ച പ്രധാന അറിയിപ്പ്!
കേരള PSC Tradesman - Welding OMR പരീക്ഷ 2022: പരീക്ഷാകേന്ദ്രം സംബന്ധിച്ച പ്രധാന അറിയിപ്പ്!

കേരള PSC Tradesman – Welding OMR പരീക്ഷ 2022: പരീക്ഷാകേന്ദ്രം സംബന്ധിച്ച പ്രധാന അറിയിപ്പ്: കേരള പബ്ലിക് സർവീസ് കമ്മീഷൻ ടെക്നിക്കൽ എഡ്യൂക്കേഷൻ വകുപ്പിൽ ട്രെഡ്‍സ് മാൻ തസ്തികയിലേക്ക് ഉള്ള നിയമനത്തിൻെറ ഭാഗ൦ ആയി നടത്തുന്ന പരീക്ഷ സംബന്ധിച്ച് പ്രധാന അറിയിപ്പ് ഇപ്പോൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുക ആണ്.  കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) Tradesman – Welding തസ്തികയുടെ അഡ്മിഷൻ ടിക്കറ്റ് നേരത്തെ പുറത്തു വിട്ടിരുന്നു. അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അറിയിപ്പ് ലഭിക്കുന്നതാണ്.

കാറ്റഗറി നമ്പർ.  759/2021 എന്ന തസ്തികയുടെ നിയമനത്തിനായി നവംബർ 9 നു പരീക്ഷ നടത്തപെടാൻ നിശ്ചയിച്ചിരുന്നു. എന്നാൽ ചില പരീക്ഷ കേന്ദ്രങ്ങൾക്ക് മാറ്റം ഉണ്ട്. പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾ ഇത് ശ്രദ്ധാപൂർവം വായിക്കേണ്ടതാണ്. നവംബർ 9, 2022 നു സെന്റർ നമ്പർ 1016: ശ്രീ വെങ്കടേശ്വര ഹൈ സ്കൂൾ, തൃപ്പൂണിത്തുറ എന്ന പരീക്ഷ കേന്ദ്രത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുക ആണ്.

ഗവണ്മെന്റ് VHSS മാങ്കായിൽ, മരട്, എറണാകുളം എന്ന കേന്ദ്രത്തിൽ ആണ് പരീക്ഷ നടത്താൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 102811 മുതൽ 103064 വരെ ഉള്ള രജിസ്റ്റർ നമ്പർ ഉള്ള ഉദ്യോഗാർഥികൾ ആണ് പുതിയ കേന്ദ്രത്തിൽ പരീക്ഷ എഴുതാൻ ഉള്ളത്.

കേരള PSC ഡിഗ്രി ലെവൽ കോമൺ പ്രിലിമിനറി പരീക്ഷ 2022 (സ്റ്റേജ് II) – അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!

ട്രേഡ്‌സ്‌മാൻ – വെൽഡിംഗ് (Cat. നമ്പർ 759/2021) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 09.11.2022 (ബുധൻ) 07.15 a.m മുതൽ 09.15 a.m. വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള ഒ.എം.ആർ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റുകൾ ഉദ്യോഗാർത്ഥികൾക്ക് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 26.10.22 തീയതി മുതൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in-ൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാണ്. അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു എടുക്കേണ്ടതാണ്.

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് പോർട്ടലിലേക്ക് പോകുക.  ഹോം പേജിൽ, ഏറ്റവും പുതിയ അറിയിപ്പ് പരിശോധിച്ച് ലിങ്കിനായി തിരയുക. പ്രസ്തുത തസ്തികയുടെ അഡ്മിറ്റ് കാർഡ് ലിങ്ക് കണ്ടുപിടിച്ച് അതിൽ ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പ്രിൻറ് എടുക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here