രാജേന്ദ്ര മൈതാനം തുറക്കുന്നു: സിതാരയുടെ പാട്ട് മുഖ്യ ആകർഷണം!

0
186
രാജേന്ദ്ര മൈതാനം തുറക്കുന്നു: സിതാരയുടെ പാട്ട് മുഖ്യ ആകർഷണം!
രാജേന്ദ്ര മൈതാനം തുറക്കുന്നു: സിതാരയുടെ പാട്ട് മുഖ്യ ആകർഷണം!

രാജേന്ദ്ര മൈതാനം തുറക്കുന്നു: സിതാരയുടെ പാട്ട് മുഖ്യ ആകർഷണം:കേരളത്തിലെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ് എറണാകുളം.  വലിയ പരിപാടികളും, ചടങ്ങുകളും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആയി നടപ്പിലാക്കുന്നത് പതിവാണ്.  നിരവധി കമ്പനികളുടെ കേരളം ആസ്ഥാന മന്ദിരങ്ങളും എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് ഉള്ളവരും ഇതര രാജ്യങ്ങളിൽ നിന്ന് ഉള്ളവരും അതുകൊണ്ട് തന്നെ ഇവിടെ ഉണ്ട്.  കേരളത്തിന്റെ തന്നെ മറ്റു ജില്ലകളിൽ നിന്നുള്ള ഒട്ടനവധിപ്പേർ എറണാകുളത്ത് ജീവിക്കുന്നുണ്ട്.  ഇവരെയെല്ലാം ഉൾകൊള്ളാൻ പറ്റുന്ന രീതിയിൽ ഉള്ള മൈതാനങ്ങളോ, കൺവഷൻ സെന്ററുകളോ ജില്ലയിൽ ഇല്ല എന്നത് ആണ് സത്യം.

വിവരാവകാശ നിയമത്തെപറ്റി പഠിക്കാൻ കോഴ്സ്: തീർത്തും സൗജന്യം!

അതുകൊണ്ട് അത്തരത്തിൽ ഓരോന്നും പുതിയതായി തുറക്കുമ്പോൾ പുതിയ സാധ്യതകൾ കൂടെ ആണ് തുറക്കപ്പെടുന്നത്.  ഇപ്പോൾ പതിറ്റാണ്ടുകൾ ആയി, ഒരുപക്ഷെ നൂറ്റാണ്ടുകൾ ആയി പരിപാടികൾ നടത്തി പോന്നിരുന്ന എന്നാൽ 2016 മുതൽ പൊതു ജനങ്ങൾക്ക് മുന്നിൽ വാതിലടച്ചു രാജേന്ദ്ര മൈതാനി ആണ് വീണ്ടും തുറക്കുന്നത്.  94 ലക്ഷം രൂപ മുടക്കി കഴിഞ്ഞ ഡിസംബർ മുതൽ നടക്കുന്ന അറ്റകുറ്റപണികൾ ഇപ്പോൾ അവസാനഘട്ടത്തിൽ ആണ്.  വരുന്നവർക്ക് ആയി ശുചി മുറി ഉൾപ്പടെ ഉള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി ആണ് മൈതാനി തുറക്കുക.  ഇന്ന് വൈകിട്ട് മന്ത്രിമാരും, കളക്ടറും, കെഎംആർഎൽ എംഡിയും, കൊച്ചി ഷിപ്യാർഡ് എംഡിയും ഉൾപ്പടെ നടക്കുന്ന പരിപാടിയിൽ ആകും മൈതാനം തുറക്കുക.  സിതാരയുടെ ഗാനമേളയാണ് ആദ്യത്തെ പരിപാടി.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here