സാധാരണക്കാർക് KSEBയുടെ ഷോക്ക് ; ചാർജ് വർധന പ്രാബല്യത്തിൽ !

0
369
KSEB
KSEB

ഗാർഹിക ഉപഭോക്താക്കൾക്ക്ശരാശരി 150 രൂപയുടെ വർദ്ധനവ് ഉണ്ടാകും.

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. നിരക്ക് വർദ്ധനയോടെ കുടുംബങ്ങളുടെ ദ്വൈമാസ ശരാശരി വൈദ്യുതി നിരക്കിൽ 150 രൂപയുടെ വർദ്ധനവ് പ്രതീക്ഷിക്കാം. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ്, അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാകും വര്‍ധന. വന്‍ വര്‍ധന വേണമെന്ന കെഎസ്ഇബി യു ടെ ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളിയിരുന്നു. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും ഉണ്ടാകും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും. ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്.

ഒരു യൂണിറ്റ് വൈദ്യുതിക്ക് 20 പൈസ മുതൽ 60 പൈസ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. മൂന്ന് മുറികളുള്ള ഒരു വീട്ടിൽ ശരാശരി 300 മുതൽ 350 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗം ചെയ്യുന്നുണ്ട്.  പുതുക്കിയ ചെലവിൽ, 350 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നതിന് കുറഞ്ഞത് 1,900 രൂപയെങ്കിലും ബില്ലായിരിക്കാം. രണ്ട് മാസത്തെ ഉപഭോഗം 300 യൂണിറ്റായി പരിമിതപ്പെടുത്തിയാൽ 25 പൈസ മാത്രമേ വർധിപ്പിക്കൂ.  എന്നാൽ ഇത് 300 യൂണിറ്റ് കടന്നാൽ 40 പൈസ അധികമായി നൽകേണ്ടിവരും.

CBSE പ്ലസ് ടു റിസൾട്ട് നോക്കുന്നത് എങ്ങനെയെന്ന് പഠിക്കാം | വിശദമായി വായിക്കുക !

വൈദ്യുതി ബില്ലുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേഷൻ കമ്മീഷൻ ചെയർമാൻ പ്രേമൻ ദിൻരാജ് ഉപഭോക്താക്കളോട് അറിയിച്ചു.

പരാതികൾ അയക്കേണ്ട വിലാസം: സെക്രട്ടറി, സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേഷൻ കമ്മീഷൻ, കെപിഎഫ്‌സി ഭവൻ, വെള്ളയമ്പലം, തിരുവനന്തപുരം- 695010

LEAVE A REPLY

Please enter your comment!
Please enter your name here