പെൻഷൻ പ്രായം ഏകീകരിക്കാനുള്ള നടപടികൾ നിർത്തി വയ്ക്കും – സർക്കാർ ഉത്തരവ് പുറത്തിറങ്ങി!

0
277
പെൻഷൻ പ്രായം ഏകീകരിക്കാനുള്ള നടപടികൾ നിർത്തി വയ്ക്കും - സർക്കാർ ഉത്തരവ് പുറത്തിറങ്ങി!
പെൻഷൻ പ്രായം ഏകീകരിക്കാനുള്ള നടപടികൾ നിർത്തി വയ്ക്കും - സർക്കാർ ഉത്തരവ് പുറത്തിറങ്ങി!

പെൻഷൻ പ്രായം ഏകീകരിക്കാനുള്ള നടപടികൾ നിർത്തി വയ്ക്കും – സർക്കാർ ഉത്തരവ് പുറത്തിറങ്ങി: ധനകാര്യ വകുപ്പ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പളം/വേതന വൃവസ്ഥകൾക്ക് ഒരു പൊതുഘടന രൂപപ്പെടുത്തുന്നതിനുള്ള എക്‌സ്‌പെർട്ട് കമ്മിറ്റിയുടെ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പിലാക്കുന്നതിത് സംഭന്ധിച്ച്  ഉത്തരവ് പുറത്തുവിട്ടു.

കേരള സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടേതുപോലെ 60 വയസ്സായി ഏകീകരിച്ച്‌ കൊണ്ടുള്ള ടി ഉത്തരവിലെ “RETIREMENT AGE OF EMPLOYEES IN KERALA PSUs ” എന്ന Clause പ്രകാരമുള്ള നടപടികൾ നിർത്തി വയ്ക്കാനും ഓരോ പൊതുമേഖലാ സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതി വിശേഷം വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുവാനും പരാമർശം 2 പ്രകാരം മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

വ്യാപകമായ എതിർപ്പിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്താനുള്ള മുൻ തീരുമാനം മരവിപ്പിച്ച് കഴിഞ്ഞ വെള്ളിയാഴ്ച റവന്യൂ വകുപ്പ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ‘കേരള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കൽ പ്രായം’ എന്ന പുതുക്കിയ ക്ലോസ് പ്രകാരമാണ് നടപടികൾ നിർത്തിവെക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഓരോ പൊതുമേഖലാ സ്ഥാപനങ്ങളിലും സ്ഥിതിഗതികൾ പഠിച്ച് പ്രത്യേകം ഉത്തരവുകൾ പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്,” റവന്യൂ വകുപ്പ് പുറത്തിറക്കിയ 4/11/2022 ലെ സർക്കാർ ഉത്തരവിൽ പറയുന്നു.

കേരള PSC ഡിഗ്രി ലെവൽ മെയിൻ പരീക്ഷ (കോമൺ ടെസ്റ്റ്) സബ് ഇൻസ്‌പെക്ടർ 2022: അഡ്മിഷൻ ടിക്കറ്റ് പുറത്തു വിട്ടു!

സർക്കാർ ഈ വിഷയം വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പരാമർശം 1 ഉത്തരവിലെ “RETIREMENT AGE OF EMPLOYEES IN KERALA PSUs” എന്ന  Clause പ്രകാരമുള്ള നടപടികൾ നിർത്തിവച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. ഓരോ പൊതുമേഖല സ്ഥാപനത്തിന്റെയും നിലവിലുള്ള സ്ഥിതി വിശേഷം വിശദമായി പരിശോധിച്ചതിന് ശേഷം ആവശ്യമായ പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതായിരിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ (പി‌എസ്‌യു) ജീവനക്കാരുടെ വിരമിക്കൽ പ്രായം ഉയർത്തിയ വിവാദ ഉത്തരവിൽ നിന്ന് പിന്നോട്ട് പോകാനുള്ള കേരള സർക്കാരിന്റെ നീക്കത്തിന് ഇപ്പോൾ ഔദ്യോഗികമായി. കേരള സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം ഉയർത്തുന്നത് സംബന്ധിച്ചുള്ള നടപടികൾ മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ആണിത്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here