UPSC – DRDO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികളുടെ യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
225
UPSC - DRDO റിക്രൂട്ട്മെന്റ് 2023

UPSC – DRDO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികളുടെ യോഗ്യത ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഇന്ത്യാ ഗവൺമെന്റിന്റെ പ്രതിരോധ മന്ത്രാലയത്തിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റിന്റെ കീഴിലുള്ള പ്രധാന ഏജൻസിയാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ. ഇപ്പോൾ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ്-II തസ്തികയുടെ നിയമനത്തിൽ അഭിമുഖത്തിനായി യോഗ്യരായവരുടെ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്.

UPSC – DRDO റിക്രൂട്ട്മെന്റ് 2023
ബോർഡിന്റെ പേര് UPSC
തസ്തികയുടെ പേര് Senior Administrative Officer Grade-II
ഒഴിവുകളുടെ എണ്ണം 8

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ SPC-I വിഭാഗം പരിധിയിൽ ആണ് നിയമനം നടക്കുന്നത്. 8 തസ്തികകളിലേക്കാണ് നിയമനം നടക്കാൻ ഉള്ളത്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം യോഗ്യത നേടിയവർക്കായിരുന്നു നിയമനത്തിനായി അവസരം ഉണ്ടായിരുന്നത്. അഡ്മിനിസ്‌ട്രേഷൻ, എസ്റ്റാബ്ലിഷ്‌മെന്റ്, അക്കൗണ്ട്സ് ജോലികളിൽ മൂന്ന് വർഷത്തെ പരിചയം ആവശ്യമായിരുന്നു.

CBSE Plus Two അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും – പരീക്ഷകൾ ഫെബ്രുവരി മുതൽ ആരംഭിക്കും!!

ഇപ്പോൾ നിയമനത്തിൻെറ നടപടികളുടെ ഭാഗം ആയി അഭിമുഖം എന്ന ഘട്ടത്തിലേക്ക് ഹാജർ ആക്കുന്നതിനായി യോഗ്യരായവരുടെ ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചു. അയോഗ്യർ ആയവരുടെയും ലിസ്റ്റ് ഒപ്പ൦ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അഭിമുഖത്തിനായി ഹാജർ ആക്കുമ്പോൾ ആവശ്യമായ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ ഹാജർ ആകേണ്ടതാണ്.

ആവശ്യമായ രേഖകൾ:

  • മെട്രിക്കുലേഷൻ/ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ്/മാർക്ക്ഷീറ്റ് ജനന തീയതി കാണിക്കുന്നത്തിനായി
  • നിശ്ചിത ഫോർമാറ്റിലുള്ള ജാതി സർട്ടിഫിക്കറ്റ് (എസ്‌സി/ഒബിസി ഉദ്യോഗാർത്ഥികൾക്ക്). ഒ.ബി.സി
  • സർട്ടിഫിക്കറ്റ് മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാവരുത്.
  • എല്ലാവരുടെയും മാർക്ക് ഷീറ്റുകൾക്കൊപ്പം ബിരുദം/പ്രൊവിഷണൽ സർട്ടിഫിക്കറ്റ്
  • ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്കാദമിക്/ഫൈനൽ മാർക്ക് ഷീറ്റുകൾ.
  • അഡ്മിനിസ്ട്രേഷനിലോ സ്ഥാപനത്തിലോ മൂന്ന് വർഷത്തെ പരിചയ സർട്ടിഫിക്കറ്റ്
  • നിശ്ചിത ഫോർമാറ്റിലുള്ള PH സർട്ടിഫിക്കറ്റ് (PH കാൻഡിഡേറ്റുകൾക്ക്)
  • സർക്കാരിന്റെ സർട്ടിഫിക്കറ്റ്.

സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിന് ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത വ്യക്തികൾ കമ്മീഷൻ ആവശ്യപ്പെടുമ്പോൾ അപേക്ഷയിലെ ക്ലെയിമുകൾക്ക് പിന്തുണ നൽകുന്ന രേഖകളുടെ/അനുബന്ധ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഹാജർ ആകേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here