നാലാം ക്ലാസ് സ്കോളർഷിപ്പ് – അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷ 2023-24!

0
206
നാലാം ക്ലാസ് സ്കോളർഷിപ്പ്!

നാലാം ക്ലാസ് സ്കോളർഷിപ്പ് – അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷ 2023-24: പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡവലപ്പ്മെന്റ് സ്കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. 2023-24 അധ്യയന വർഷത്തെ പട്ടികവർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി 2022-23 അധ്യയന വർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് മാത്രമായി  മാർച്ച് 11 ഉച്ചയ്ക്ക് 2 മുതൽ 4 വരെ വിവിധ ജില്ലകളിൽ മത്സര പരീക്ഷ നടത്തും.

വിവരങ്ങൾക്ക് കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസുകൾ / ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസുകൾ / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

കേരള PSC ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷ 2023 – ആൻസർ കീ പ്രസിദ്ധീകരിച്ചു!

വാർഷിക കുടുംബ വരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർഥികൾക്ക് പ്രസ്തുത മത്സര പരീക്ഷയിൽ പങ്കെടുക്കാം. പ്രത്യേക ദുർബല ഗോത്രവർഗത്തിൽ പ്പെടുന്നവർക്ക് വരുമാന പരിധി ബാധകമല്ല. പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, സമുദായം, കുടുംബ വാർഷിക വരുമാനം, വയസ്സ്, ആൺകുട്ടിയോ, പെൺകുട്ടിയോ എന്ന വിവരം, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങൾ അടങ്ങിയ അപേക്ഷ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപ്പെടുത്തൽ സഹിതം പഠിക്കുന്ന ജില്ലയിലെ സംയോജിത പട്ടിക വർഗ വികസന പ്രോജക്ട് ഓഫീസ് / ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് / ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ 2023 ഫെബ്രുവരി 20-ന് മുൻപ് ലഭ്യമാക്കണം

അപേക്ഷയോടൊപ്പം ജാതി / വരുമാന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതില്ല. സംസ്ഥാന തലത്തിൽ ആകെ 200 വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർ സ്‌കോളർഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് തങ്ങളുടെ ജാതി, വരുമാന സർട്ടിഫിക്കറ്റുകളുടെ അസ്സൽ ബന്ധപ്പെട്ട സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസർ / ട്രൈബർ ഡെവലപ്‌മെന്റ് ഓഫീസർ മുമ്പാകെ ഹാജരാക്കണം. 10-ാം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്റും ലഭിക്കും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here