കേരള PSC ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷ 2023 – ആൻസർ കീ പ്രസിദ്ധീകരിച്ചു!

0
562
കേരള PSC ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷ 2023

കേരള PSC ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷ 2023 – ആൻസർ കീ പ്രസിദ്ധീകരിച്ചു: ഇന്ന് നടന്ന കേരള PSC ജൂനിയർ ലാബ് അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരസൂചിക കമ്മീഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. 21.01.2023 ശനിയാഴ്ച നടന്ന മെഡിക്കൽ എജ്യുക്കേഷൻ സർവീസിൽ ജൂനിയർ ലാബ് അസിസ്റ്റന്റ് (കാറ്റഗറി നമ്പർ: 011/2022, 076/2022) തസ്തികകളുടെ താത്കാലിക ആൻസർ കീ ചുവടെ പരിശോധിക്കാം. പരീക്ഷയുടെ പരമാവധി മാർക്ക് 100 ആണ്. പരീക്ഷയുടെ ദൈർഘ്യം 1 മണിക്കൂർ 05 മിനിറ്റും ചോദ്യ മാധ്യമം ഇംഗ്ലീഷും ആണ്. താത്കാലിക ആൻസർ കീ ഉദ്യോഗാർത്ഥികൾക്ക് ചുവടെ പരിശോധിക്കാം.

MLT (VHSE ലെവൽ) – 50 മാർക്ക്, ഫിസിക്സ് (+2 ലെവൽ) – 15 മാർക്ക്, കെമിസ്ട്രി (+2 ലെവൽ) – 15 മാർക്ക്, ബോട്ടണി (+2 ലെവൽ) – 10 മാർക്ക്, സുവോളജി (+2 ലെവൽ) – 10 മാർക്ക് എന്നിങ്ങനെയാണ് ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആൻസർ കീ ഒഫീഷ്യലായി പുറത്തു വിട്ടു കഴിഞ്ഞാൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ ലോഗിൻ ക്രെഡൻഷ്യലുകളുടെ സഹായത്തോടെ Kerala PSC യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഔദ്യോഗിക കേരള പിഎസ്‌സി ഉത്തര കീ 2023 ഡൗൺലോഡ് ചെയ്യാം.

IKM റിക്രൂട്ട്മെന്റ് 2023 – MBA ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം! അഭിമുഖം മാത്രം!!

ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു ലോഗിൻ ഐഡിയുടെയും രജിസ്ട്രേഷൻ പ്രക്രിയയുടെ സമയത്ത് ജനറേറ്റ് ചെയ്യുന്ന പാസ്‌വേഡിന്റെയും സഹായത്തോടെ അത് ഡൗൺലോഡ് ചെയ്യാം. OMR രീതിയിൽ ഉള്ള ചോദ്യപേപ്പർ ആയിരുന്നു പരീക്ഷക്ക്‌ ഉള്ളത്. പരീക്ഷയ്ക്ക് പിന്നാലെ റിലീസ് ചെയ്യുന്ന ഫൈനൽ ഉത്തരസൂചികകളിൽ ആ പരീക്ഷയിൽ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കുമുള്ള ശരിയായ ഉത്തരങ്ങൾ അടങ്ങിയിരിക്കുന്നു.

ഉത്തരസൂചിക എങ്ങനെ ഡൗൺലോഡ് ചെയ്യാം:
  1. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. ഹോംപേജിൽ നൽകിയിരിക്കുന്ന ‘ഡൗൺലോഡ് ടാബിൽ’ ക്ലിക്ക് ചെയ്ത് ‘Answer Key’- OMR പരീക്ഷ’ എന്നതിലേക്ക് പോകുക.
  3. ജൂനിയർ ലാബ് അസിസ്റ്റന്റ് ഉത്തരസൂചിക (കാറ്റഗറി No: 011/2022, 076/2022) തിരയുക.
  4. ‘ചോദ്യ കോഡിന് നേരെ നൽകിയിരിക്കുന്ന ‘ഡൗൺലോഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  5. ഡൗൺലോഡ് ചെയ്ത ആൻസർ കീ പരിശോധിക്കാം.

PROVISIONAL ANSWER KEY

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here