കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ 2022 – പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം! അവസാന തിയതി നാളെ!

0
530
കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ 2022 - പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം! അവസാന തിയതി നാളെ!
കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ 2022 - പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം! അവസാന തിയതി നാളെ!

കേരള PSC വനിതാ സിവിൽ എക്സൈസ് ഓഫീസർ 2022 – പന്ത്രണ്ടാം ക്ലാസ് പാസ്സായവർക്ക് അപേക്ഷിക്കാം! അവസാന തിയതി നാളെ:എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (കാറ്റഗറി നമ്പർ: 436/2022) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി കേരളത്തിലെ മുസ്ലീം സംവരണ സമുദായത്തിൽപ്പെട്ട യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള PSC യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ വഴി മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ഇതിനകം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാം. ആധാർ ഉള്ളവർ ഐഡി പ്രൂഫായി അവരുടെ പ്രൊഫൈലിൽ ചേർക്കണം.

പ്രസ്തുത തസ്തികയ്ക്കായി നിലവിൽ 3 സീറ്റ് ഒഴിവുകളാണ് ഉള്ളത്. ടി തസ്തികയ്ക്കായി പാലക്കാട്, മലപ്പുറം,കാസർകോട് എന്നീ ജില്ല അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്. പുരുഷ ഉദ്യോഗാർത്ഥികൾക്കും ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയില്ല. Rs.20,000 – Rs.45,800/- രൂപ വരെയാണ് പ്രതിഫലം നൽകുന്നത്.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥി പ്ലസ് ടു പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം. 2.1.1988 നും 1.1.2003 നും ഇടയിൽ ജനിച്ച 19-34 വയസ്സ് വരെ പ്രായ പരിധിയിലുള്ള ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.

കേരള PSC ട്രേഡ്സ്മാൻ (പ്ലംബർ) 2022 – Final Answer Key പ്രസിദ്ധീകരിച്ചു! 

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ കൂടി മാത്രം. അവസാന തീയതി 02/11/2022 തീയതി ബുധനാഴ്ച അർധരാത്രി 12.00 മണിവരെയാണ്. ഇനിയും അപേക്ഷ സമർപ്പിക്കാത്ത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഉടൻ അപേക്ഷ സമർപ്പിക്കണമെന്ന് കേരള PSC അറിയിപ്പ് നൽകി.

അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രെജിസ്‌ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്‌ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനോടകം രജിസ്റ്റർ ചെയ്തട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്  അവരുടെ പ്രൊഫൈൽ വഴി അപേക്ഷ സമർപ്പിക്കാൻ അവസരം ഒരുക്കിയിരിക്കുന്നു. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user IDയും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത്. ആധാർ കാർഡുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ഐഡി പ്രൂഫായി ആധാർ കാർഡ് ചേർക്കണം.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here