ഏപ്രിൽ മാസ പരീക്ഷ പ്രോഗ്രാം കേരള PSC പ്രസിദ്ധീകരിച്ചു – വിശദമായ PDF പരിശോധിക്കൂ!

0
360
ഏപ്രിൽ മാസ പരീക്ഷ പ്രോഗ്രാം കേരള PSC പ്രസിദ്ധീകരിച്ചു!

ഏപ്രിൽ മാസ പരീക്ഷ പ്രോഗ്രാം കേരള PSC പ്രസിദ്ധീകരിച്ചു – വിശദമായ PDF പരിശോധിക്കൂ: കേരള പബ്ലിക് സർവീസ് കമ്മീഷൻ 2023 ഏപ്രിൽ മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയുടെ വിശദംശങ്ങൾ അടങ്ങുന്ന പരീക്ഷ പ്രോഗ്രം കേരള PSC പുറത്തിറക്കി. പരീക്ഷയുടെ എല്ലാ വിശദംശങ്ങളും അടങ്ങുന്ന പരീക്ഷ കലണ്ടർ ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പരീക്ഷ കലണ്ടറിൻെറ സ്ഥിതീകരണം ആവശ്യമായ തസ്തികകളിലേക്ക് ഉദ്യോഗാർഥികൾ നൽകുമ്പോൾ ഉദ്യോഗാർഥികൾക്ക് പരീക്ഷ എഴുതുന്നതിനായി അവരുടെ കത്തിടപാടുകൾ നൽകേണ്ട മേൽവിലാസം ഉൾകൊള്ളുന്ന ജില്ല തന്നെ തിരഞ്ഞെടുക്കാവുന്നതാണ്.

ആവശ്യമെങ്കിൽ ഇതിനായി പ്രൊഫൈലിൽ കത്തിടപാടുകൾ നൽകേണ്ടുന്ന വിലാസത്തിൽ സ്വയം മാറ്റങ്ങൾ വരുത്തിയതിനു ശേഷം മാത്രം സ്ഥിതീകരണം നൽകുക. നിരവധി തസ്തികകളിലേക്കുള്ള നിയമന൦ നടത്തുന്നതിനായിട്ടുള്ള പരീക്ഷകളുടെ  നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഏപ്രിൽ മാസം 1 മുതൽ 29 വരെ വിവിധ ദിവസങ്ങളിൽ ആയിട്ടാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. ഈ പരീക്ഷ എഴുതുന്നതിനുള്ള സ്ഥിരീകരണം ഉദ്യോഗാർത്ഥികൾ സമർപ്പികേണ്ടതാണ്. ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലൂടെ ആവശ്യപ്പെട്ടിരിക്കുന്ന തീയതികളിൽ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

നിശ്ചിത തീയതിയിലോ അതിനുമുമ്പോ സ്ഥിരീകരണം സമർപ്പിക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രവേശന ടിക്കറ്റ് ജനറേറ്റ് ചെയ്യില്ല. കൂടാതെ ഈ പ്രോഗ്രാമിൽ സൂചിപ്പിച്ചിരിക്കുന്ന തസ്തികയിലേക്കുള്ള അവരുടെ അപേക്ഷ ചുരുക്കത്തിൽ നിരസിക്കപ്പെടും.

ASAP കേരള റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാം! 12,500 രൂപ വരെ സ്റ്റൈപ്പൻഡോടെ നിയമനം!

അഡ്മിഷൻ  ടിക്കറ്റിൽ പരീക്ഷയുടെ സമയം, വേദി, രീതി എന്നിവ നല്കിയിട്ടുണ്ടാവും.പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സമയത്തിനു മുൻപ് തന്നെ ഹാജർആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കരുത്തേണ്ടതാണ്.

ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, ഫിസിക്കൽ എഡ്യൂക്കേഷനിൽ ഇൻസ്ട്രക്ടർ (ഫിസിക്കൽ ഇൻസ്ട്രക്ടർ) റഫ്രിജറേഷൻ മെക്കാനിക് (UIP), ഫിഷറീസ് ഓഫീസർ, ലബോറട്ടറി അസിസ്റ്റന്റ്, റിപ്പോർട്ടർ ഗ്രേഡ് II (മലയാളം) തുടങ്ങിയ തസ്തികകളിലേക്കാണ് ഇപ്പോൾ പരീക്ഷകൾ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നത്.

പരീക്ഷ സമയം, ദിവസം, തസ്തിക തുടങ്ങിയവ എല്ലാം നിങ്ങൾക്കു ഈ PDF മുഖേന വിശദമായി പരിശോധിക്കാൻ സാധിക്കും. പരീക്ഷാ തീയതികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്ന നോട്ടിഫിക്കേഷൻ സഹായകരം ആയേക്കാം. പരീക്ഷാ പരിപാടിയിൽ പരാമർശിച്ചിരിക്കുന്ന സിലബസിലെ പ്രധാന വിഷയങ്ങൾ കൂടാതെ, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഈ പരീക്ഷയിൽ ഉണ്ടാകുന്നതു ആണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

EXAMINATION PROGRAMME APRIL 2023

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here