പ്ലസ് വൺ ഇപ്രൂവ്മെന്റ് എക്സാം 2022 – ചോദ്യ പേപ്പർ, Finalised മാർക്ക് Schemes ഇവിടെ പരിശോധിക്കാം!

0
269
പ്ലസ് വൺ ഇപ്രൂവ്മെന്റ് എക്സാം 2022 - ചോദ്യ പേപ്പർ, Finalised മാർക്ക് Schemes ഇവിടെ പരിശോധിക്കാം!
പ്ലസ് വൺ ഇപ്രൂവ്മെന്റ് എക്സാം 2022 - ചോദ്യ പേപ്പർ, Finalised മാർക്ക് Schemes ഇവിടെ പരിശോധിക്കാം!

പ്ലസ് വൺ ഇപ്രൂവ്മെന്റ് എക്സാം 2022 – ചോദ്യ പേപ്പർ, Finalised മാർക്ക് Schemes ഇവിടെ പരിശോധിക്കാം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് 2022-ലെ DHSE കേരള പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്ടോബർ 25 മുതൽ നടന്നു ഇപ്പോൾ പൂർത്തിയായി. സ്‌കോർ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആയിട്ടാണ് ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്തുന്നത്. ഈ വർഷത്തെ കേരള പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്ടോബർ 25 ആരംഭിച്ച് 29  വരെ ആയിരുന്നു പ്രസ്തുത പരീക്ഷകൾ നടന്നത്.

ഇപ്പോൾ നടന്ന മുഴുവൻ പരീക്ഷകളുടെയും ചോദ്യപേപ്പറുകളും അതിൻ്റെ ഫൈനലൈസ്‌ഡ്‌ മാർക്ക് സ്‌കിംസും പുറത്തിറക്കി. അത് വഴി ഉദ്യോഗാർത്ഥികൾക്കും അധ്യാപകർക്കും മാർക്കുകൾ പരിശോധിക്കാവുന്നതാണ്.

2021-ലെ ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ആ വിഷയങ്ങളിലെ അവന്റെ/അവളുടെ സ്കോറുകൾ മെച്ചപ്പെടുത്തുന്നതിന് മൂന്ന് വിഷയങ്ങൾ വരെ ഈ പരീക്ഷയിൽ രജിസ്റ്റർ ചെയ്യാം.

ഇംപ്രൂവ്‌മെന്റ് പരീക്ഷ എന്നത് മെയിൻ പരീക്ഷയുടെ തുടർച്ചയായ വർഷത്തേക്ക് മാത്രം സാധുതയുള്ള പരീക്ഷയിൽ വീണ്ടും എഴുതുന്നതിലൂടെ മാർക്ക് മെച്ചപ്പെടുത്തുന്നതിന് മാത്രമാണ്. മാർക്ക് മെച്ചപ്പെടുത്താനുള്ള അവസരമായതിനാൽ നിങ്ങൾ പരാജയപ്പെട്ടാലും നിങ്ങളുടെ ഫലത്തെ അത് ബാധിക്കില്ല.

BHEL റിക്രൂട്ട്മെന്റ് 2022: 78,000 രൂപ വരെ ശമ്പളത്തിൽ 30+ ഒഴിവുകൾ! ഇന്ന് മുതൽ അപേക്ഷിക്കാം!

പ്ലസ് വൺ ഇപ്രൂവ്മെന്റ് 2022 ചോദ്യപേപ്പറുകൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ആദ്യം കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ പോർട്ടൽ ആയ http://www.dhsekerala.gov.in/ എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
  • അതിന് ശേഷം പ്രസ്തുത വെബ് സൈറ്റ് ൻ്റെ ആദ്യ പേജിൽ തന്നെ EXAMINATION എന്ന ബോക്സിൽ FIRST YEAR IMPROVEMENT2022-FINALIZED SCHEME AND QUESTION PAPERS എന്ന് കൊടുത്തിരിക്കുന്ന ഭാഗത്ത്‌ ക്ലിക്ക് ചെയ്യുക.
  • അപ്പോൾ അത് നിങ്ങളെ FIRST YEAR IMPROVEMENT2022-FINALIZED SCHEME AND QUESTION PAPERS സെക്ഷനിൽ കൊണ്ട് പോകും.

അവിടെ നിന്നും നിങ്ങൾക്ക് ആവശ്യമായ വിഷയത്തിൻ്റെ ചോദ്യ പേപ്പറുകളും ഫൈനലൈസ്‌ഡ്‌ സ്‌കിംസും പരിശോധിക്കാവുന്നതാണ്.

ഫൈനലൈസ്ഡ് സ്‌കിംസിൽ ഓരോ ചോദ്യത്തിനും എങ്ങനെ ഉത്തരം   നൽകിയാൽ ആണ് മാർക്ക് ലഭിക്കുക എന്ന് പറഞ്ഞിട്ടുണ്ട്. അതിനാൽ അവ പരിശോധിച്ച് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മാർക്ക് കണക്ക് കൂട്ടാവുന്നതാണ്.

FINALISED MARK SCHEMES & QUESTION PAPERS

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here