CISF റിക്രൂട്ട്മെന്റ് 2022: 780+ ഒഴിവുകൾ! 69,100 രൂപ വരെ ശമ്പളം! ഓൺലൈനായി അപേക്ഷിക്കാം!

0
550
CISF റിക്രൂട്ട്മെന്റ് 2022

CISF റിക്രൂട്ട്മെന്റ് 2022 – 780+ ഒഴിവുകൾ! 69,100 രൂപ വരെ ശമ്പളം! ഓൺലൈനായി അപേക്ഷിക്കാം: സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ ഒഴിവുകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം പുറത്തുവിട്ടു. 787 ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 21/11/2022 മുതൽ 20/12/2022 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം. ഒഴിവുകളുടെ വിശദാംശങ്ങൾ അറിയുന്നതിനായി തുടർന്ന് വായിക്കുക.

CISF റിക്രൂട്ട്മെന്റ് 2022

സ്ഥാപനത്തിന്റെ പേര് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF)
തസ്തികയുടെ പേര് കോൺസ്റ്റബിൾ/ട്രേഡ്സ്മാൻ
ഒഴിവുകളുടെ എണ്ണം 787
അവസാന തീയതി 20/12/2022
നിലവിലെ സ്ഥിതി നോട്ടിഫിക്കേഷൻ പുറത്തു വിട്ടു


വിദ്യാഭ്യാസ യോഗ്യത
:

വിദഗ്ധ ട്രേഡുകൾക്ക് അംഗീകൃത ബോർഡിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ അതിന് തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് പരിശീലനം ലഭിച്ചവർക്ക് മുൻഗണന നൽകും.

BEL റിക്രൂട്ട്മെന്റ് 2022 – SSLC യോഗ്യത ഉള്ളവർക്ക് അവസരം! 90,000 വരെ ശമ്പളം!

പ്രായ പരിധി:

അപേക്ഷകർ 18 വയസിനും 23 വയസിനും ഇടയിൽ (01.08.2022 പ്രകാരം) പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർത്ഥികൾക്ക് സർക്കാർ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ശമ്പളം:

തസ്തികയുടെ പ്രതിമാസ ശമ്പളം 21,700 രൂപ മുതൽ 69,100 രൂപ (ശമ്പള നില-3) വരെയാണ്.

അപേക്ഷിക്കേണ്ട വിധം:

  • CISF ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഓൺലൈൻ മോഡിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
  • 21/11/2022 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങുന്നതാണ്.
  • ഉദ്യോഗാർത്ഥികൾ cisfrectt.in സന്ദർശിക്കുക.
  • ‘Login’ ക്ലിക്ക് ചെയ്യുക.
  • ‘NEW REGISTRATION, ക്ലിക്ക് ചെയ്യുക.
PSC, KTET, SSC & Banking Online Classes
  • ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  • ‘Current Openings’ – ൽ തസ്തികയുടെ പേര് ക്ലിക്ക് ചെയ്യുക.
  • രജിസ്റ്റർ നമ്പറും പാസ്സ്‌വേർഡും ക്യാപ്ച്ചയും നൽകി അപേക്ഷ ‘submit’ ചെയ്യുക.
  • അവസാന തീയതി : 20/12/2022 (23:00 മണിക്കൂർ വരെ)

അപേക്ഷ ഫീസ്:

അപേക്ഷ ഫീസ് 100/- രൂപയാണ്. സംവരണത്തിന് അർഹരായ സ്ത്രീ ഉദ്യോഗാർത്ഥികളെയും SC, ST, വിമുക്തഭടൻമാർ (ESM) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST) / ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET) / ഡോക്യുമെന്റേഷൻ / ട്രേഡ് ടെസ്റ്റ് എന്നിവയിലൂടെ ആയിരിക്കും നിയമനം.

  • ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST)):

ഹൈറ്റ് ബാർ ടെസ്റ്റിൽ യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികളെ ബോർഡ് ഓഫ് ഓഫീസർമാർ ഉയരം, നെഞ്ച്, ഭാരം എന്നിവ പരിശോധിക്കും.

  • ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET):

ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST) യോഗ്യത നേടുന്ന ഉദ്യോഗാർത്ഥികൾ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിന് (PET) വിധേയരാകും.

CCL റിക്രൂട്ട്മെന്റ് 2022: 135+ ഒഴിവുകൾ! മെട്രിക്കുലേറ്റ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം!

  • ഡോക്യൂമെന്റഷൻ:

ആവശ്യമായ ഒറിജിനൽ സാക്ഷ്യപത്രങ്ങൾ / സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെടുന്ന ഉദ്യോഗാർത്ഥികളെ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ നിന്ന് ഒഴിവാക്കും.

  • ട്രേഡ് ടെസ്റ്റ്:

PST/PET, ഡോക്യുമെന്റേഷൻ എന്നിവയിൽ വിജയിച്ചതായി പ്രഖ്യാപിച്ച എല്ലാ ഉദ്യോഗാർത്ഥികളും ട്രേഡ് ടെസ്റ്റിന് വിധേയരാകും.

NOTIFICATION

OFFICIAL SITE

APPLY ONLINE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here