ഡിഗ്രി അഡ്മിഷനിൽ വൻ കുറവ് – സീറ്റുകൾ ഇനിയും ബാക്കി!

0
259
ഡിഗ്രി അഡ്മിഷനിൽ വൻ കുറവ് - സീറ്റുകൾ ഇനിയും ബാക്കി!

ഡിഗ്രി അഡ്മിഷനിൽ വൻ കുറവ് – സീറ്റുകൾ ഇനിയും ബാക്കി: കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വൻ വെല്ലുവിളി ഏറ്റിരിക്കുക ആണ്. ഇപ്പോൾ കോളേജുകളിൽ വിദ്യാർഥികൾ അഡ്‌മിഷൻ നേടുന്നതിൽ നല്ല ശതമാനം കുറവ് ഉണ്ടായതായി യൂണിവേഴ്സിറ്റികൾ റിപ്പോർട്ട് ചെയ്തിരിക്കുക ആണ്. നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (NAAC) എ പ്ലസ് ഗ്രേഡ് നേടിയ കോളേജുകളിൽ പോലും ഈ അവസ്ഥയാണ് ഉണ്ടാകുന്നത്.

വിദ്യാർഥികൾ പ്ലസ് ടു പഠനം പൂർത്തിയാക്കിയതിനു ശേഷം സംസ്ഥാനത്തിന് പുറത്തോ അല്ലെങ്കിൽ പുറം രാജ്യങ്ങളിലേക്കോ ആണ് തുടർ പഠനത്തിനായി പോകുന്നത്. കോവിഡിന് ശേഷം വീണ്ടും വിദ്യാർഥികൾ പോകുന്നതിൽ വർദ്ധനവ് ഉണ്ടായിരിക്കുക ആണ്.

നവംബർ 19 ന് ബാങ്ക് ജീവനക്കാർ സമരത്തിൽ – രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കും!

കേരള സർവകലാശാലയിൽ 14 കോളേജുകളിൽ ആയി 192 സീറ്റും 39 എയിഡഡ് കോളേജുകളിൽ 2446 സീറ്റും ഒഴിഞ്ഞു കിടക്കുക ആണ്. യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന 34 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ 50% സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.

റിപോർട്ടുകൾ സൂചിപ്പിക്കുന്ന കാരണങ്ങൾ എന്തൊക്കെ ആണെന്ന് പരിശോധിക്കാം. മുൻ വർഷങ്ങളിൽ 3 അഡ്മിഷൻ അല്ലോട്മെന്റും ഒരു സ്പോർട്ട് അഡ്മിഷനും ആയിരുന്നു നടന്നിരുന്നത്. എന്നാൽ ഇപ്പോൾ 4 അഡ്മിഷൻ അല്ലോട്ട്മെന്റും 2 സ്‌പോർട് അഡ്മിഷൻ കഴിഞ്ഞിട്ടും സീറ്റുകൾ കാലിയായി തന്നെ തുടരുക ആണ്.

യോഗ്യത പരീക്ഷകളിൽ ഉയർന്ന സ്കോർ നേടുന്ന വിദ്യാർഥികൾ പഠിക്കുന്നതിനായി മുൻഗണന നല്കുന്നത് പുറം രാജ്യങ്ങൾക്കോ അയൽ സംസ്ഥാനങ്ങൾക്കോ ആണ്. കുറഞ്ഞ മാർക്കുകൾ നേടുന്ന വിദ്യാർഥികൾ സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താല്പര്യം കാണിക്കുന്നതും ഇല്ല. CAG നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഈ വിവരങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.

PSC, KTET, SSC & Banking Online Classes

മറ്റൊരു പ്രധാന കാരണം കോളേജുകളിലെ ഫീസുകൾ ആണ്. അത് ഒരു ബീമമായ തുക ആയതിനാൽ പല വിദ്യാർഥികൾക്കും അവ ഉൾകൊള്ളാൻ സാധിക്കുന്നില്ല. സിലബസുകൾ പുനർക്രമീകരിക്കാത്തതും മറ്റൊരു ആശങ്ക ആണ്.  റിസൾട്ടുകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള കാല താമസം, പ്രവർത്തി ദിവസങ്ങളിൽ ഉള്ള കുറവ് എന്നിവയും കാരണങ്ങളിൽ ചിലതാണ്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ  കമ്മിറ്റി ഗവർണർ, മുഖ്യമന്ത്രി എന്നിവർക്ക് മെമ്മോറാണ്ടകൾ സമർപ്പിച്ചു. കാരണങ്ങൾ എത്രയും പെട്ടന് പരിഹരിച്ചാൽ മാത്രമേ സർവ്വകലാശാലകൾ പൂർണമായും പ്രവൃത്തിയിലേക്കു എത്തുകയുള്ളൂ.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here