നവംബർ 19 ന് ബാങ്ക് ജീവനക്കാർ സമരത്തിൽ – രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കും!

0
292
നവംബർ 19 ന് ബാങ്ക് ജീവനക്കാർ സമരത്തിൽ - രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കും!

നവംബർ 19 ന് ബാങ്ക് ജീവനക്കാർ സമരത്തിൽ – രാജ്യത്തുടനീളമുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കും: നവംബർ 19 ന് ഇന്ത്യ മുഴുവൻ ഉള്ള ബാങ്കുകൾ നിശ്ചലമാകും. അന്നേ ദിവസം ഇന്ത്യ മുഴുവനും ഉള്ള ബാങ്ക് ജീവനക്കാർ പണിമുടക്കിയേക്കും.  ആയതിനാൽ അന്നേ ദിവസത്തെ ബാങ്കിങ് ഇടപാടുകലെ പണിമുടക്ക് ബാധിച്ചേക്കാം. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

 ബാങ്ക് ഓഫ് ബറോഡ ഒരു റെഗുലേറ്ററി ഫയലിംഗിൽ എഐബിഇഎയുടെ ജനറൽ സെക്രട്ടറി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന് പണിമുടക്കിന്റെ നോട്ടീസ് അയച്ചതായി അറിയിച്ചു, അംഗങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്ക് നടത്താൻ ആഹ്വാനം ചെയ്തു.

PSC, KTET, SSC & Banking Online Classes

പണിമുടക്ക് ദിവസങ്ങളിൽ ബാങ്കിന്റെ ശാഖകളുടെയും ഓഫീസുകളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, സമരം യാഥാർഥ്യമായാൽ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്ന് സൂചന നൽകിയിട്ടുണ്ട്.

നിലവിലെ ചട്ടം അനുസരിച്ച്, നവംബർ 19 മൂന്നാം ശനിയാഴ്ചയാണ്. ഒന്നും മൂന്നും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നിരിക്കും.  എന്നാൽ പണിമുടക്ക് വന്നാൽ ബാങ്കുകൾ പ്രവർത്തിക്കുന്നതായിരിക്കില്ല.  ഈ മാസം, ഉത്സവങ്ങളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകൾ ഉൾപ്പെടുന്ന പത്ത് ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.

RCC (Tvm) റിക്രൂട്ട്മെന്റ് 2022 – 25,000 രൂപ ശമ്പളത്തിൽ ജോലി നേടാൻ അവസരം!

ബാങ്ക് മാനേജ്‌മെന്റുകളുടെ നിയമ വിരുദ്ധവും അന്യായവുമായ നടപടികളെ എതിർക്കുന്നതിനും ബാങ്കർമാരുടെ അവകാശങ്ങൾക്കെതിരായ നിരവധി ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതിനുമാണ് എംജിബിഇഎ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വേതന പരിഷ്കരണവും വ്യാവസായിക തർക്ക നിയമത്തിന്റെ ലംഘനവും ജീവനക്കാരുടെ നിർബന്ധിത സ്ഥലംമാറ്റവും പണിമുടക്കിന് ആഹ്വാനം ചെയ്യാനുള്ള കരങ്ങളിൽ പെടുന്നതാണ്.

നവംബർ 19 ബാങ്ക്  പണി മുടക്ക് ആയതിനാൽ  പൊതു ജനങ്ങൾ അന്നേ ദിവസത്തെ ബാങ്കിങ് കാര്യങ്ങൾ അതിന് മുൻപായോ അതിന് ശേഷമേ ആക്കി മാറ്റേണ്ടതാണ്. ബാങ്ക് സമരം എടിഎം പ്രവർത്തനത്തെയും ബാധിക്കുമെന്നാണ്‌ അറിയുവാൻ കഴിയുന്നത്.  അത് പൊതുജനങ്ങൾക്ക് സാരമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. നിലവിലെ സാഹചര്യത്തിൽ ബാങ്ക് ജീവനക്കാരുടെ ആവശ്യങ്ങൾ ബാങ്ക് ഉടമകൾ അംഗീകരിക്കുമോ എന്ന് കണ്ടറിയുക തന്നെ വേണം.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here