DRDO-ISSA നിയമനം 2022 – അവസാന തീയതി നാളെ!

0
435
DRDO-ISSA നിയമനം 2022
DRDO-ISSA നിയമനം 2022

DRDO-ISSA നിയമനം 2022 – അവസാന തീയതി നാളെ:പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സിസ്റ്റംസ് സ്റ്റഡീസ് ആൻഡ് അനലൈസസ് (ISSA) ഒരു വർഷത്തെ പരിശീലനത്തിനായി അപ്രന്റീസുകൾക്കായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നാളെ. ഇനിയും അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇന്ന് തന്നെ അപേക്ഷിക്കുക. കംപ്യൂട്ടർ സയൻസ് വിഷയങ്ങളിലുള്ള അപ്രന്റീസ്ഷിപ്പിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

അംഗീകൃത സർവകലാശാല / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം (ബി.ഇ./ബി.ടെക്)  നേടിയ ഉദ്യോഗാർത്ഥികൾക്കാണ് പ്രസ്തുത തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാൻ അർഹത ഉള്ളത്. ആയതിനാൽ 09/11/2022 തീയതി ലോ അല്ലെങ്കിൽ അതിനു മുൻപോ അപേക്ഷ സമർപ്പിക്കണം. നിലവിൽ 5 സീറ്റുകളാണ് പ്രസ്തുത തസ്തികയ്ക്കായി ഒഴിവ് വന്നിരിക്കുന്നത്. പ്രതിമാസം 9000 /- രൂപ വരെയാണ് അപ്രന്റീസിന് നിശ്ചയിച്ചിട്ടുള്ള സ്റ്റൈപ്പൻഡ്.

Kerala PSC ഫോറൻസിക് സയൻസ് ലബോറട്ടറി അസിസ്റ്റന്റ് 2022 – OTR വേരിഫിക്കേഷൻ തീയതി പ്രഖ്യാപിച്ചു!

ഉദ്യോഗാർത്ഥികളെ മെറിറ്റ് അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ഇതിനായി ഡയറക്ടർ ISSA രൂപീകരിച്ച ബോർഡ് അപേക്ഷകൾ പരിശോധിച്ച് തിരഞ്ഞെടുക്കൽ മാനദണ്ഡമനുസരിച്ച് മുകളിൽ സൂചിപ്പിച്ച ഒഴിവുകൾ അനുസരിച്ച് ഉദ്യോഗാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഓഫർ ലെറ്റർ ഇമെയിൽ വഴി അറിയിക്കൂ.

അപേക്ഷാഫോറം DRDO വെബ്‌സൈറ്റിൽ നിന്ന് (drdo.gov.in) അല്ലെങ്കിൽ നോട്ടിഫിക്കേഷൻ ലിങ്കിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ ആവശ്യമായ രേഖകൾ / സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം പിഡിഎഫ് ഫോർമാറ്റിൽ [email protected] എന്ന ഇ-മെയിൽ വഴി മാത്രം അയക്കേണ്ടതാണ്. സ്ഥാനാർത്ഥികളുമായുള്ള എല്ലാ കത്തിടപാടുകളും ഇമെയിൽ വഴി മാത്രമേ ചെയ്യാവൂ. SC/ST/OBC കാറ്റഗറി സർട്ടിഫിക്കറ്റിന് കീഴിൽ സംവരണം ക്ലെയിം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ കേന്ദ്ര ഗവൺമെന്റ് ഫോർമാറ്റ് അനുസരിച്ച് സമർപ്പിക്കേണ്ടതാണ്. ഇല്ലെങ്കിൽ അവരുടെ സംവരണത്തിനുള്ള അവകാശവാദം ‘ജനറൽ’ വിഭാഗമായി മാത്രമേ പരിഗണിക്കൂ.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here