വിദ്യാർത്ഥികൾക്ക് തിരിച്ചടി:  ഹയർസെക്കൻഡറി സ്കൂൾ പാഠപുസ്തകങ്ങൾക്ക് വില 20 ശതമാനം കൂടി!!!

0
89
ഇന്ത്യ എന്നതിനെ ഭാരതിലെക്കു മാറ്റും: എതിർപ്പ് അറിയിച്ച് കേരളം കേന്ദ്രത്തിലേക്ക് കത്തയച്ചു!!
ഇന്ത്യ എന്നതിനെ ഭാരതിലെക്കു മാറ്റും: എതിർപ്പ് അറിയിച്ച് കേരളം കേന്ദ്രത്തിലേക്ക് കത്തയച്ചു!!

വിദ്യാർത്ഥികൾക്ക് തിരിച്ചടി :  ഹയർസെക്കൻഡറി സ്കൂൾ പാഠപുസ്തകങ്ങൾക്ക് വില 20 ശതമാനം കൂടി!!!

കേരളത്തിലെ സ്‌കൂൾ പാഠപുസ്തകങ്ങളുടെ വില കൂടി. നിലവിലുള്ള 59 ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ 47 എണ്ണത്തിന്റെ വില 20 ശതമാനം സർക്കാർ കൂട്ടിയിരിക്കുകയാണ്. സ്കൂളിൽ പാഠപുസ്തകങ്ങളുടെ അച്ചടി ചുമതല ഏൽപ്പിച്ച കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ് മുന്നോട്ടു വെച്ച നിർദ്ദേശത്തെ തുടർന്നാണ് സർക്കാർ തീരുമാനം.

HSCAP കേരള ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ഫലം പുറത്ത്! റിസൾട്ട്‌ പരിശോധിക്കുന്ന ഘട്ടങ്ങൾ നോക്കൂ!!!

എന്നാൽ 100 രൂപയിൽ കൂടുതൽ വിലയുള്ള പുസ്തകങ്ങൾക്കും സയൻസ് പാഠ പുസ്തകങ്ങൾക്കും വില കൂട്ടില്ല. ഇതോടൊപ്പം, 50 രൂപ വിലയുള്ള ‘അണ്ട ർസ്റ്റാൻഡിംഗ് സൊസൈറ്റി’ എന്ന പാഠപുസ്തകത്തിന്റെ വിലയും വർദ്ധിക്കില്ല.

പാഠപുസ്തകങ്ങൾക്കു വില കൂടിയിരിക്കുന്നത് ഈ രീതിയിലാണ്:   55 രൂപയും 58 രൂപയും വിലയുണ്ടായിരുന്ന മറ്റ് പുസ്തകങ്ങൾക്ക് യഥാക്രമം 66 രൂപയും 70 രൂപ. ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് 90 രൂപയിൽ നിന്ന് 108 രൂപയായി വർദ്ധിച്ചു. 2014ന് ശേഷം ഇതാദ്യമായാണ് പാഠപുസ്തക വില വർദ്ധിക്കുന്നത്. അസംസ്കൃത വസ്തുക്കളുടെ വില 82 ശതമാനം വർദ്ധിച്ചതാണ് പാഠപുസ്തകങ്ങൾക്കു വില വർദ്ധിക്കാനുള്ള പ്രധാന കാരണം.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here