കേരളത്തിൽ പ്ലസ് ടു പരീക്ഷയിൽ 83.87 ശതമാനം വിജയം!!

0
280
PLUS TWO PASS PERCENTAGE
PLUS TWO PASS PERCENTAGE

കഴിഞ്ഞ വർഷത്തെ 48,383 എന്ന  ഉയർന്ന നേട്ടമായി  താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം ഫുൾ A+ എണ്ണത്തിൽ ഏകദേശം 20,000 ത്തോളം കുറവുണ്ടായി.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

3.61 ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3.02 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.  കഴിഞ്ഞ വർഷത്തെ വിജയശതമാനത്തിൽ നിന്നും 4.07 ശതമാനം കുറവാണ് ഈ വർഷമുണ്ടായത്.  സംസഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ചൊവ്വാഴ്ച ഫലപ്രഖ്യാപനം നടത്തിയത്.  28,450 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ 48,383 എന്ന A+നേടിയവരുടെ  റെക്കോർഡുമായി താരതമ്യം ചെയ്യുമ്പോൾ ഫുൾ A+ നേടിയ വിദ്യാർത്ഥികളുടെ  എണ്ണത്തിൽ ഏകദേശം 20,000 ത്തോളം കുറവുണ്ടായി. ഉദ്യോഗാർത്ഥികൾക്ക് ഇരട്ടി ചോദ്യങ്ങളിൽ നിന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷൻ, ഫോക്കസ് ഏരിയ ഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നത്, കുറഞ്ഞ മൂല്യനിർണ്ണയ പദ്ധതി എന്നിവ കഴിഞ്ഞ വർഷം A+ ജേതാക്കളുടെ  വർദ്ധനവിന് കാരണമായി.

ടാറ്റ കോൺസൾട്ടൻസി സെർവീസിലേക്ക് ഡാറ്റാസ്റ്റേജ് ഡെവലപ്പേർ ഒഴിവുകൾ | പ്രവർത്തി പരിചയം ഉള്ളവർക്കു അപേക്ഷിക്കാം !!!

ജില്ലകളിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ (4,283) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് മലപ്പുറത്താണ്.  87.79% വിജയംനേടിയ  കോഴിക്കോട് ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ലയായി.

ഏറ്റവും കുറവ് വിജയം നേടിയത് ( 75.07% ) വയനാട് ജില്ലയിലാണ്. കഴിഞ്ഞ വർഷം ഈ നേട്ടം കൈവരിച്ച 136 സ്കൂളുകളെ അപേക്ഷിച്ച് 78 സ്കൂളുകൾ 100% വിജയിച്ചു. 78 സ്കൂളുകളിൽ മൂന്നെണ്ണം സർക്കാർ സ്കൂളുകളും,  23 എണ്ണം എയ്ഡഡ് സ്കൂളുകളുമാണ്. 44 സ്‌കൂളുകൾ അൺ എയ്ഡഡ് മേഖലയിൽ നിന്നും,  എട്ട് സ്‌പെഷ്യൽ സ്‌കൂളുകളും 100% വിജയം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here