കേരള PSC Higher Secondary School Teacher 2022 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു!

0
301
കേരള PSC Higher Secondary School Teacher 2022
കേരള PSC Higher Secondary School Teacher 2022

കേരള PSC Higher Secondary School Teacher 2022 – റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:കേരള PSC വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുക ആണ്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഭാഗം ആയിട്ടുള്ള തിരഞ്ഞെടുപ്പ് ആണ് നടത്തപ്പെടുന്നത്. വിദ്യാഭ്യാസ വകുപ്പ് കാറ്റഗറി നമ്പർ: 665 / 2021 എന്ന തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തിയ അഭിമുഖത്തിൻെറ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.

Staff Selection Commission CGL നായി മാതൃകാ പരീക്ഷയുടെ 4 ആം ഘട്ടം നടത്തുന്നു

അഭിമുഖത്തിൽ തിരഞ്ഞെടുത്ത 11  ഉദ്യോഗാർഥികളുടെ പേരും, ജനന തീയതിയും, ഇന്റർവ്യൂ സ്കോർ, കമ്മ്യൂണിറ്റി വിഭാഗം തുടങ്ങിയവ ആണ് ലിസ്റ്റിൽ പറഞ്ഞിരിക്കുന്നത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഭാഗം ആയി ST  വിഭാഗത്തിൽ നിന്നും ആണ് നിയമനം നടക്കുന്നത്. പ്രസ്തുത റാങ്ക് ലിസ്റ്റ് ഒക്ടോബർ 28, 2022 മുതൽ പ്രാബല്യത്തിൽ വന്നു.

റാങ്ക് ലിസ്റ്റിൽ നിന്നുള്ള ഉപദേശത്തിനുള്ള ക്ലെയിം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഒരു അപേക്ഷ സമർപ്പിക്കേണ്ടതാണ്. സെക്രട്ടറി, കെപിഎസ്സി ഹെഡ് ഓഫീസ് പട്ടം,തിരുവനന്തപുരം-4 എന്ന വിലാസത്തിൽ ആവണം അപേക്ഷകൾ സമർപ്പിക്കുവാൻ. കമ്മീഷൻ നിർദ്ദേശിച്ച ഫോർമാറ്റിലുള്ള അപേക്ഷ ഫോർമാറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

നിശ്ചിത മാതൃകയിലുള്ള റിലീക്വിഷ്മെന്റിനുള്ള അപേക്ഷ ഒരു ഗസറ്റഡ് ഓഫീസർ കൃത്യമായി സാക്ഷ്യപ്പെടുത്തിയിരിക്കണം. ഒപ്പ്, പേര്, പദവി, ഓഫീസ് സീൽ എന്നിവ സഹിതം സംസ്ഥാന/കേന്ദ്ര സർക്കാർ സത്യവാങ്മൂലവും ഒരു ഐഡി പ്രൂഫിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, പൊതുവിൽ രേഖപ്പെടുത്തിയിരിക്കുന്ന ഫോട്ടോയും ഉൾപെടുത്തേണ്ടതാണ്.

Kerala PSC ജനുവരി 2023: പരിഷ്കരിച്ച പരീക്ഷാ പ്രോഗ്രാം പുറത്ത് വിട്ടു!

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഹിന്ദി) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനുള്ള ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് അഭിമുഖത്തിന് ശേഷം ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 55200-115300/- രൂപ വരെ ആണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. കേരള ഹയർ സെക്കണ്ടറിയിൽ  വിദ്യാഭ്യാസ വകുപ്പ് ആണ് നിയമനം നടത്തുന്നത്. കമ്മീഷൻ അഭിമുഖം നടത്തി അനുയോജ്യമെന്ന് കണ്ടെത്തിയ ഉദ്യോഗാർഥികളുടെ മെറിറ്റ് ലിസ്റ്റ് ആണ് ഇത്തരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.

റാങ്ക് ലിസ്റ്റ് നമ്പർ : 619/2022/SS VI എന്നതാണ്. എന്തെങ്കിലും സംശയങ്ങൾ ഉള്ളവർ കേരള PSC ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. റാങ്ക് ലിസ്റ്റ് കാണുന്നതിനായി നോട്ടിഫിക്കേഷൻ പരിശോധിക്കാവുന്നതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here