Kerala PSC – അസിസ്റ്റന്റ് Gr.II/ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ OTR വേരിഫിക്കേഷൻ തീയതി പ്രസിദ്ധീകരിച്ചു! 

0
185
SHOCKING NEWS: ഐഡഡ് കോളേജുകളിലും, സ്‌കൂളുകളിലും PSC വഴി സീറ്റുകൾ നൽകണം!!
SHOCKING NEWS: ഐഡഡ് കോളേജുകളിലും, സ്‌കൂളുകളിലും PSC വഴി സീറ്റുകൾ നൽകണം!!

Kerala PSC – അസിസ്റ്റന്റ് Gr.II/ജൂനിയർ അസിസ്റ്റന്റ് തസ്തികയുടെ OTR വേരിഫിക്കേഷൻ തീയതി പ്രസിദ്ധീകരിച്ചു: കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ ഫോർ ഫിഷറീസ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (MATSYAFED) ലെ അസിസ്റ്റന്റ് Gr.II/ജൂനിയർ അസിസ്റ്റന്റ് (പാർട്ട് II -മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളികളെ ആശ്രയിക്കുന്നവർ) (കാറ്റഗറി നമ്പർ:230/2020) തസ്തികയുടെ വൺ ടൈം വെരിഫിക്കേഷൻ 05.11.2022 എന്ന  തീയതിയിൽ കെ . പി .എസ്.സി,പട്ടം , തിരുവനന്തപുരം ആസ്ഥാന ഓഫീസ്- ൽ വച്ച് നടത്തുന്നു.

സ്വകാര്യ കമ്പനി ജോലിക്കാർക്ക് വിരമിക്കലിനു ശേഷം പെൻഷൻ – പുതിയ അറിയിപ്പുമായി EPFO!

പ്രസ്തുത തസ്തികയുടെ ഒറ്റതവണ പ്രമാണ പരിശോധനക്കായി അറിയിപ്പ്‌ ലഭിച്ച ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ സഹിതം പ്രൊഫൈലിൽ പറയുന്ന നിശ്ചിത തീയതിയിലും സമയത്തും സ്ഥലത്തും കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ചു ഹാജരാകണമെന്ന്‌  അറിയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഇത്‌ സംബന്ധിച്ച്‌ പ്രൊഫൈല്‍//SMS വഴി അറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ പരിശോധിച്ച് രേഖകൾ അപ്‌ലോഡ് ചെയ്തതിനു ശേഷം പറഞ്ഞിരിക്കുന്ന സ്ഥലത്തും സമയത്തിലും അസ്സൽ പ്രമാണ പരിശോധനക്ക് ഹാജരാക്കേണ്ടതാണ് .

അറിയിപ്പ്‌ ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ കേരള പബ്ലിക്‌ സർവീസ് കമ്മിഷൻ ഗവണ്‍മെന്റ്‌ റിക്രൂട്ട്മെന്റ്‌ (GR IIA) വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്‌. (04771-2546447) ഫോണിലും ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാവുന്നതാണ്.

9940-16580 രൂപയാണ് പ്രസ്തുത തസ്തികയുടെ അടിസ്ഥാന ശമ്പളം ആയി നിശ്ചയിച്ചിരിക്കുന്നത്.  നിലവിൽ 17  ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് വൈഡ്  അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക.നേരിട്ടുള്ളറിക്രൂട്ട്മെന്റ്മത്സ്യത്തൊഴിലാളികൾ/മത്സ്യത്തൊഴിലാളി സമൂഹത്തെ ആശ്രയിക്കുന്നവർക്ക് മാത്രം.18-40  വയസായിരുന്നു പ്രസ്തുത തസ്തികയുടെ പ്രായപരിധി ആയി നിശ്ചയിച്ചിരുന്നത്. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും HDC/JDC ഉണ്ടായിരിക്കണം. വൺ ടൈം രെജിസ്ട്രേഷൻ  വഴിയാണ് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്.

Kerala PSC ജനുവരി 2023: പരിഷ്കരിച്ച പരീക്ഷാ പ്രോഗ്രാം പുറത്ത് വിട്ടു!

16/11/2020 നായിരുന്നു പ്രസ്തുത തസ്തികയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. OMR പരീക്ഷ വഴിയാണ് പ്രസ്തുത തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത്‌. പ്രൊഫൈൽ മെസ്സേജ് വരാത്ത ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് മുകളിൽ നൽകിയിരിക്കുന്ന മേൽവിലാസത്തിൽ ബന്ധപ്പെടേണ്ടതാണ്.

NOTICE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here