അഭിമാന നേട്ടവുമായി കേരള സർവകലാശാല (NAAC) അക്രിഡിറ്റേഷനിൽ സർവകലാശാലക്ക് A++റാങ്ക് ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു സർവകലാശാലക്ക് ഈ അഭിമാന നേട്ടം ലഭിക്കുന്നത്. 4 ൽ 3.76 ഗ്രേഡ് പോയിന്റ്റ് നേടിയാണ് കേരള സർവകലാശാല ഈ നേട്ടം കൈവരിച്ചത്.
ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക
നാക് മൂല്യനിർണയത്തിൽ ആദ്യമായാണ് കേരളത്തിലെ ഒരു സർവകലാശാലയ്ക്ക് ഉയർന്ന റാങ്ക് ലഭിക്കുന്നത്. 3.51 മുതൽ 4 വരെ സ്കോർ ലഭിക്കുന്ന ഒരു സ്ഥാപനം A++ഗ്രേഡ് നേടും. ഈ റാങ്കിംഗ് അനുസരിച്ച് യൂണിവേഴ്സിറ്റിക്ക് ഗ്രാന്റ്സ് കമ്മീഷനിൽ നിന്ന് 800 കോടി മുതൽ ആയിരം കോടി രൂപയുടെ പ്രോജക്ടുകൾ ലഭിക്കാൻ അർഹതയുണ്ട്. 2003 ൽ B ++ റാങ്കും, 2015 ൽ A ഗ്രേഡ് റാങ്കുമാണ് കേരള സർവകലാശാലക്ക് ലഭിച്ചിരുന്നത്.
കേരള PSC റിക്രൂട്ട്മെന്റ് 2022 | ടൈപ്പിസ്റ്റ് ഒഴിവ് – 43600/- രൂപ വരെ ശമ്പളം
സർവകലാശാലയുടെ ഗുണമേന്മ വർധിക്കാൻ നടത്തുന്ന പ്രവർത്തനത്തിൻ്റെ ഉജ്ജ്വല നേട്ടങ്ങളിൽ ഒന്നായി കേരള സർവകലാശാലക്ക് നാക്ക് അക്രിഡിറ്റേഷനിൽ A++റാങ്ക് ലഭിച്ചത് എന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു പറഞ്ഞു.
സംസഥാനത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മികവിൻ്റെ തെളിവാണിത്. മറ്റ് സർവകലാശാലകളും ഇതേ മികവോടെ മുന്നേറി നേട്ടം കൈവരിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇ അഭിമാനനേട്ടം കൈവരിച്ച സർവകലാശാലാക്കും അതിന് വേണ്ടി വിസി യുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി അഭിനന്ദങ്ങൾ അറിയിച്ചു.