മുന്നറിയിപ്പ് ഇറക്കി സർക്കാർ – വേനൽ ചൂട് ഉയരുമ്പോൾ എന്തൊക്കെ പാലിക്കണം?

0
241
മുന്നറിയിപ്പ് ഇറക്കി സർക്കാർ - വേനൽ ചൂട് ഉയരുമ്പോൾ എന്തൊക്കെ പാലിക്കണം?
മുന്നറിയിപ്പ് ഇറക്കി സർക്കാർ - വേനൽ ചൂട് ഉയരുമ്പോൾ എന്തൊക്കെ പാലിക്കണം?

മുന്നറിയിപ്പ് ഇറക്കി സർക്കാർ – വേനൽ ചൂട് ഉയരുമ്പോൾ എന്തൊക്കെ പാലിക്കണം: സാധാരണ ശരാശരി താപനില 30നും താഴെ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത്.  എന്നിരുന്നാലും ലോകത്തെ തന്നെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനം നമ്മുടെ കൊച്ചു കേരളത്തെയും ബാധിക്കുന്നുണ്ട്.  ഇതിന്റെ ഭാഗമായി കൂടെ ആകണം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്ക് ഇടയിൽ കേരളത്തിൽ വലിയ അളവിൽ വേനൽ കാലത്ത് ചൂട് കൂടുന്നുണ്ട്.  സംസ്ഥാനം ഈ അടുത്ത് അനുഭവിച്ച ഏറ്റവും ഉയർന്ന താപനില ആകും അടുത്ത ദിവസങ്ങളിൽ വരാൻ പോകുന്നത്.  കാലാവസ്ഥ പ്രവചനം റിപ്പോർട്ട് കിട്ടിയതിനെ തുടർന്ന് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയാണ് ഈ വിഷയം മാധ്യമങ്ങളെ അറിയിച്ചത്.  ചൂട് വലിയ രീതിയിൽ നമ്മുടെ ജീവിത രീതിയെ ബാധിക്കുമെന്നതിനാൽ ഈ വിഷയത്തിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് വകുപ്പ്.

കൃഷിയെക്കുറിച്ച് പഠനം നടത്താനായി ഇസ്രായേലിലേക്ക് പോകണമെന്ന ആവിശ്യം തള്ളി പഞ്ചായത്ത്!!

ജാഗ്രത നിർദേശത്തിനു ഒപ്പം തന്നെ അപകടം വരാതെ ഇരിക്കാൻ പാലിക്കേണ്ട ചില കാര്യങ്ങളും വകുപ്പ് പുറത്ത് വിട്ടു.  പ്രധാനം ആയും വരും ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വെയിൽ കൊള്ളുന്ന രീതിയിൽ പുറത്ത് ഇറങ്ങരുത് എന്നാണ് വകുപ്പ് നൽകിയിരിക്കുന്ന അറിയിപ്പ്.  സ്കൂളുകളിൽ പരീക്ഷ കാലം ആയതിനാൽ കുട്ടികൾക്ക് ആവശ്യമായ വെള്ളം ലഭ്യമാക്കാനും വായു സഞ്ചാരം പരീക്ഷ ഹാളിൽ ഉറപ്പാക്കാനും നിർദേശം ഉണ്ട്.  ജോലിയിൽ സഞ്ചാരം ആവശ്യം ഉള്ളവർ ചൂടിനെ പ്രതിരോധിക്കുന്ന തരത്തിൽ ഉള്ള വസ്ത്രം ധരിക്കണം എന്നാണ് നോട്ടീസ്.  ആവശ്യമെങ്കിൽ അവർക്ക് വിശ്രമിക്കാൻ അവസരം ഒരുക്കേണ്ടത് തൊഴിൽ ദാതാക്കളുടെ കടമയാണ്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here