കുടുംബശ്രീ നിയമനം 2022 – 12,000 രൂപ ശമ്പളം! ബി.കോം പാസ്സായവർക്ക് അപേക്ഷിക്കാം!

0
342
കുടുംബശ്രീ നിയമനം 2022
കുടുംബശ്രീ നിയമനം 2022

കുടുംബശ്രീ നിയമനം 2022 – 12,000 രൂപ ശമ്പളം! ബി.കോം പാസ്സായവർക്ക് അപേക്ഷിക്കാം:തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന തലങ്ങളിലുള്ള കുടുംബശ്രീ സി.ഡി.എസ്. ഭരണസമിതിയിൽ അക്കൗണ്ടന്റ് ആയി തിരഞ്ഞെടുക്കുന്നതിന് അമ്പൂരി കുടുംബശ്രീ സി.ഡി.എസിന് കീഴിലുള്ള അയൽക്കൂട്ട അംഗം/ഓക്‌സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നും യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുടുംബശ്രീ നിയമനം 2022

സ്ഥാപനത്തിന്റെ പേര്

കുടുംബശ്രീ
തസ്തികയുടെ പേര്

അക്കൗണ്ടന്റ്

ഒഴിവുകൾ

വിവിധ തരം
അവസാന തീയതി

12/12/2022

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

വിദ്യാഭ്യാസ യോഗ്യത:

അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബി.കോം ബിരുദവും ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം (എം.എസ്. ഓഫീസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) ഉണ്ടായിരിക്കണം.

PSC, KTET, SSC & Banking Online Classes

മറ്റ് യോഗ്യതകൾ:

  • അപേക്ഷക, അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം. എന്നാൽ നിലവിൽ മറ്റ് ജില്ലകളിൽ സി.ഡി.എസ്. അക്കണ്ടൻറായി സേവനമനുഷ്ഠിക്കുന്നവർക്ക് ഈ നിബന്ധന ബാധകമല്ല.
  • അപേക്ഷക കുടുംബശ്രീ “ അയൽക്കൂട്ടത്തിലെ അംഗമോ/ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം.
  • ആശ്രയ കുടുംബാംഗം/ഭിന്നശേഷി വിഭാഗം അവർക്ക് തിരഞ്ഞെടുക്കുന്നതാണ്.

പ്രായ പരിധി:

20 മുതൽ 35 വരെ മദ്ധ്യേ (വിജ്ഞാപന തീയതിയായ 2022 ഒക്ടോബർ 28 ന്) പ്രായമുള്ളവർ ആയിരിക്കണം. നിലവിൽ കുടുംബശ്രി സി.ഡി.എസ്സുകളിൽ അക്കണ്ടൻറായി പ്രവർത്തിച്ചവർക്ക്‌ (കരാർ/ദിവസവേതനം) 45 വയസ്സ് വരെ അപേക്ഷിക്കാവുന്നതാണ്.

ശമ്പളം:

പ്രതിമാസം 12000/- രൂപ ആയിരിക്കും തസ്തികയുടെ ശമ്പളം.

നിയമന രീതി:

ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്.

തിരഞ്ഞെടുപ്പ് രീതി:

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതായിരിക്കും.

അപേക്ഷിക്കേണ്ട വിധം:

  • അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ അല്ലെങ്കിൽ കുടുംബശ്രീ വെബ്‌സൈറ്റിൽ നിന്നോ ലഭിക്കുന്നതാണ്.
  • പ്രസ്തുത അപേക്ഷകൾ പൂരിപ്പിച്ചതിന് ശേഷം നിർദ്ദിഷ്ട സ്ഥലത്ത് ബന്ധപ്പെട്ട അയൽക്കൂട്ടത്തിന്റെ സെക്രട്ടറി/(പ്രസിഡന്റ് സാക്ഷ്യപ്പെടുത്തുക.
  • ശേഷം, എ.ഡി.എസ്. ചെയർപേഴ്‌സന്റെ /സെക്രട്ടറിയുടെ സാക്ഷ്യപ്പെടുത്തുക.
  • സി.ഡി.എസ്. ചെയർപേഴ്‌സന്റെ /സെക്രട്ടറിയുടെ മേലൊപ്പോടുകുടി കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർക്ക് നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ അയക്കുക.
  • 12/12/2022 ന് വൈകുന്നേരം00 മണിക്ക് മുമ്പായി സമർപ്പിക്കണം.

KSRTC Swift റിക്രൂട്ട്മെന്റ് 2022 – SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!!

അപേക്ഷ ഫീസ്:

ഫീസായി ജില്ലാമിഷൻ കോ-ഓർഡിനേറ്റർ, തിരുവനന്തപുരം ജില്ലയുടെ പേരിൽ മാറാവുന്ന 200/- രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

അപേക്ഷ അയയ്ക്കേണ്ട മേൽവിലാസം:

ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നില, പട്ടം പാലസ് പി ഒ, തിരുവനന്തപുരം, ഫോൺ നമ്പർ: 0471 – 2447552.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here