KSRTC Swift റിക്രൂട്ട്മെന്റ് 2022 – SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!!

0
385
KSRTC Swift റിക്രൂട്ട്മെന്റ് 2022 - SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!!
KSRTC Swift റിക്രൂട്ട്മെന്റ് 2022 - SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം!!

KSRTC Swift റിക്രൂട്ട്മെന്റ് 2022 – SSLC യോഗ്യത ഉള്ളവർക്ക് സുവർണ്ണാവസരം:കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ഉടമസ്ഥതയിലുള്ള ഓർഡിനറി, സിറ്റി സർവീസ് ബസുകൾ സർവീസ് നടത്തുന്നതിനായി ഡ്രൈവർ, കണ്ടക്ടർ തസ്തികളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ സമർപ്പിക്കുന്നതിനായി ഇനി ഒരു നാൾ കൂടി. അതായത് 30/ 11/ 2022 തീയതി പ്രസ്തുത തസ്തികയ്ക്കായി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയാണ്.

അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പത്താം ക്ലാസ്സ് യോഗ്യതയും MV ACT 1988 പ്രകാരം ഉള്ള ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടിയവർക്കുമാത്രമേ ഡ്രൈവർ തസ്തികയ്ക്കായി അപേക്ഷിക്കാൻ അർഹത ഉള്ളു. അതുപോലെ MV ACT 1988 പ്രകാരം ഉള്ള കണ്ടക്ടർ ലൈസൻസ് സ്വന്തം ആക്കിയ സ്ഥാനാർത്ഥികൾക്ക് മാത്രമേ കണ്ടക്ടർ തസ്തികയ്ക്ക് അപേക്ഷിക്കാൻ അർഹത ഉള്ളു. കണ്ടക്ടർ തസ്തികയ്ക്കായി കുറഞ്ഞത് 5 വർഷം ഏതെങ്കിലും ട്രാൻസ്‌പോർട്ട് കേന്ദ്രത്തിൽ കണ്ടക്ടർ ആയി പ്രവർത്തിച്ചവർക്കും, ഡ്രൈവർ തസ്തികയ്ക്കായി വാഹനത്തിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ പരിഹരിക്കുന്നതിനുള്ള കഴിവ് ഉണ്ടായിരിക്കണം.

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിഷ്‌കർഷിക്കുന്ന സേവന വേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്നതിന് കരാറിൽ ഏർപ്പെടുന്നതിന് മാത്രമായിരിക്കും ജോലിക്ക് നിയോഗിക്കുന്നത്. കരാറിനൊപ്പം 30000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതുണ്ട് . ഈ  തുക ടിയാൻ താത്കാലിക സേവനത്തിൽ ഉള്ളയിടത്തോളം സെക്യൂരിറ്റി ഡെപ്പോസിറ്റായി നിലനിർത്തുന്നതാണ്. ടിയാൻ സ്വയം പിരിഞ്ഞോ,56 വയസ്സ് പൂർത്തീകരിച്ച് താത്കാലിക സേവനത്തിൽ നിന്ന് വിടുതൽ ചെയ്യുകയോ ചെയ്യുന്ന മുറയ്ക്ക് ടി തുകയിൽ ടിയാനിൽ നിന്ന് ഏതെങ്കിലും വിധത്തിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ആ തുക കിഴിവ് ചെയ്ത് തിരികെ തരുന്നതാണ്.

കേരള CMD റിക്രൂട്ട്മെന്റ് 2022 – പ്രതിമാസം 30,000 രൂപ വരെ പ്രതിഫലം! ഇപ്പോൾ തന്നെ അപേക്ഷിക്കാം!

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിന്റെ സേവന വ്യവസ്ഥകൾ അംഗീകരിക്കുന്നതിന് സമ്മതമുള്ള കെഎസ്ആർടിസി യുടെ നിലവിലെ ജീവനക്കാർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഡെപ്പോസിറ്റ് ബാധകമല്ല.

21 വയസ്സ് മുതൽ 55 വരെ ഉള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. ദിവസ വേതന അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്നവർക്കു 8 മണിക്കൂർ ജോലിക്കു 715 രൂപയും, 8 മണിക്കൂർ ജോലിക്കു ശേഷം ഉള്ള ഓരോ അധിക മണിക്കൂറിനും 130 രൂപയും ലഭിക്കും. 5 മണിക്കൂറിൽ അധികം ഓവർ ഡ്യൂട്ടി ചെയ്താൽ അടുത്ത ഡ്യൂട്ടി ടൈം ആയി പരിഗണിക്കപ്പെടും.

അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി അതിൽ യോഗ്യത നേടുന്നവർ ഇന്റർവ്യൂയിലും യോഗ്യത നേടേണ്ടതാണ്. ഡ്രൈവർ തസ്തികയ്ക്കു ഡ്രൈവിംഗ് ടെസ്റ്റ് ഉണ്ടായിരിക്കും.അതിൽ യോഗ്യത നേടിയാൽ മാത്രമേ തുടർ നടപടികളിലേക്ക് കടക്കുകയുള്ളു. എഴുത്തു പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയിക്കുന്ന ഉദ്യോഗാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ കേരള CMD ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചതിനു ശേഷം ഡ്രൈവർ, കണ്ടക്ടർ  തസ്തികയി അപേക്ഷ സമർപ്പിക്കേണ്ടതാണ്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here