MGU റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികളായ സ്ത്രീകൾക്ക് അപേക്ഷിക്കാം! അവസാന തീയതി ഇന്ന്!

0
213
MGU റിക്രൂട്ട്മെന്റ് 2022
MGU റിക്രൂട്ട്മെന്റ് 2022

MGU റിക്രൂട്ട്മെന്റ് 2022 – ബിരുദധാരികളായ സ്ത്രീകൾക്ക് അപേക്ഷിക്കാം! അവസാന തീയതി ഇന്ന്: മഹാത്മാഗാന്ധി സർവ്വകലാശാലയിൽ റസിഡന്റ്‌ ട്യൂട്ടർ തസ്തികയിലേക്ക്‌ ഒരു വർഷത്തേക്ക്‌ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് കൂടി മാത്രം. 31.10.2022 തീയതി അവസാനിക്കും. ഇനിയും അപേക്ഷ സമർപ്പിക്കാത്ത യോഗ്യരായ സ്ഥാനാർത്ഥികൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ് എന്ന യൂണിവേഴ്സിറ്റി അറിയിപ്പ് നൽകി.

കേരള PSC വിജ്ഞാപനം 2022 – ജൂനിയർ ഇൻസ്ട്രേക്ടർ ഒഴിവ്! അവസാന തിയതി ഉടൻ!

റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്ക് മൊത്തത്തിൽ 3 ഒഴിവുകളാണ് ഉള്ളത്.  അംഗീകൃത സർവകലാശാല ബിരുദവും, കമ്പ്യൂട്ടർ പരിജ്ഞാനവും നേടിയ സ്ഥാനാർഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. ഒപ്പം ഹോസ്റ്റലിൽ താമസിക്കുവാൻ തയ്യാറായിട്ടുള്ളവരുമായ സ്ത്രീകൾക്ക് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ സമർപ്പിക്കുന്ന സ്ഥാനാർത്ഥികൾക്ക് 01/01/2022-തീയതി പ്രകാരം  25 വയസ്സ് പൂർത്തീകരിച്ചതും 50 വയസ്സിൽ താഴെ പ്രായമുള്ളതും ആയ സ്ത്രീകൾക്ക് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ പ്രതിമാസ 15,000/- രൂപയാണ് പ്രതിഫലമായി നൽകുന്നത്.

ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുടെ സ്കാൻ ചെയ്തു പി.ഡി.എഫ്. രൂപത്തിലുള്ള പകർപ്പുകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ആണ് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

പേര്, വയസ്സ്, വിദ്യാഭ്യാസ യോഗ്യത ഇവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ജാതി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് (സംവരണ സമുദായത്തിൽ ഉൾപ്പെട്ടവർ മാത്രം), നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (മറ്റു പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ടവർ മാത്രം), തെരഞ്ഞെടുപ്പ് തിരിച്ചറിയൽ /ആധാർ കാർഡ്, തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് എന്നീ സർട്ടിഫിക്കറ്റുകളുടെയാണ്  സ്കാൻ പി.ഡി.എഫ്. രൂപത്തിൽ അയക്കേണ്ടത്. ബയോഡേറ്റിൽ രേഖപ്പെടുത്തേണ്ട ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. തുടർന്നുള്ള അറിയിപ്പുകൾക്കായി ഉദ്യോഗാർഥികളുടെ ഫോൺ നമ്പർ, ഇ-മെയിൽ വിലാസത്തിലായിരിക്കും ബന്ധപ്പെടുക.

Kerala Rains: സംസ്ഥാനത്ത് മൺസൂൺ ആരംഭിച്ചു – പലയിടത്തും കനത്ത മഴ!

അപേക്ഷയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ ഇമെയിൽ മുഖാന്തരം അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നു. പ്രസ്തുത തിരഞ്ഞെടുപ്പ് താത്കാലികവും സ്ഥിര നിയമനത്തിന് നിയമാനുസൃതം അർഹത ഇല്ലാത്തതുമാണ് എന്ന് യൂണിവേഴ്സിറ്റി അറിയിപ്പ് നൽകുന്നു.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here