നോർക്ക തൊഴിൽ മേള കൊച്ചി 2022: നാളെ തുടക്കം!

0
181
നോർക്ക തൊഴിൽ മേള കൊച്ചി 2022: നാളെ തുടക്കം!
നോർക്ക തൊഴിൽ മേള കൊച്ചി 2022: നാളെ തുടക്കം!

നോർക്ക തൊഴിൽ മേള കൊച്ചി 2022: നാളെ തുടക്കം:വിദേശത്ത് ജോലി കണ്ടെത്തുവാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്കായി നോർക്ക റൂട്ട്സ് കരിയർ ഫെയർ 2022 കൊച്ചിയിൽ നടത്തുന്നു. നവംബർ 21 മുതൽ 25 വരെ കൊച്ചിയിൽ പ്രസ്തുത കരിയർ ഫെയർ നടക്കും. ആരോഗ്യ മേഖലയിൽ നിരവധി തൊഴിലവസരങ്ങളുമായി നോർക്ക റൂട്സ്. ഏകദേശം 3000 ഒഴുവുകളിലേക്കാണ് നിയമനം നടക്കുന്നത്. ആദ്യഘട്ടം ഇന്ന് (നവംബർ 21) മുതൽ 25 വരെ എറണാകുളം നോർക്ക റൂട്ട്സ് യുകെ കരിയർ ഫെയർ കൊച്ചിയിൽ വച്ച് നടത്തപ്പെടും.

IELTS/OET ഇല്ലാത്ത ബിഎസ്സി, എംഎസ്സി നഴ്സുമാർക്ക് യു.കെ.നാറിക്ക് (NARIC ) സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ യു.കെ.യിൽ ജോലി നേടാൻ സാധിക്കുന്നതാണ്. പ്‌ളാബ് യോഗ്യത ഇല്ലാത്ത ഡോക്ടർമാർക്കും മറ്റു മാർഗങ്ങളിൽ കൂടി UK യിൽ ജോലി നേടാൻ സാധിക്കും.

CDS റിക്രൂട്ട്മെന്റ് 2022 – ഡിഗ്രി യോഗ്യതയുള്ളവർക്ക്‌ സുവർണാവസരം! 59,400 രൂപ വരെ ശമ്പളം!

knowledgemission.kerala.gov.in എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്ത യോഗ്യതയുള്ള വ്യക്തികൾക്ക് പങ്കെടുക്കാം. അപേക്ഷ സമർപ്പിക്കുന്നതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് DWMS CONNECT (ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യണം. റഫറൽ കോഡായി NORKA എന്നും ചേർക്കണം. ഇതിനുശേഷം ആപ്പിലെ NORKA CAREERS FAYRE PHASE 1 ക്ലിക്ക് ചെയ്ത് യോഗ്യതയ്ക്കനുസരിച്ച ജോലിയ്ക്കായി അപേക്ഷ സമർപ്പിക്കാം. knowledgemission.kerala.gov.in വഴിയും പ്രൊഫൈൽ ക്രിയേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷാ പരിചയം വ്യക്തമാക്കുന്ന CEFR Level-B2, C1, C2 എന്നിവ നിർബന്ധമാണ്. ഇതിനായി DWMS ആപ്പിൽ ഭാഷ പരിശോധന നടത്തേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ സീനിയർ കെയറർ ഒഴികെയുളള തസ്തികയിലേക്ക്  ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം വ്യക്തമാക്കുന്ന IELTS/ OET എന്നീ യോഗ്യതകൾ നേടേണ്ടത് ആവശ്യമാണ്. IELTS/OET നേടുന്നതിന് അപേക്ഷകർക്ക് നാലു മാസത്തെ സമയപരിധി നല്കുന്നതാണ്. റിക്രൂട്ട്മെന്റ് നടപടികൾ പൂർണ്ണമായും യു.കെയിൽ നിന്നെത്തുന്ന വിവിധ റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രതിനിധികളുടെ ആഭിമുഖ്യത്തിൽ ആയിരിക്കും നടക്കുക.

റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സ് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here