കിടപ്പിലായവർക്ക് ഒപ്പം പദ്ധതിയുമായി സർക്കാർ : റേഷൻ വീടുകളിൽ എത്തിക്കും!!!

0
176
കിടപ്പിലായവർക്ക് ഒപ്പം പദ്ധതിയുമായി സർക്കാർ : റേഷൻ വീടുകളിൽ എത്തിക്കും!!!
കിടപ്പിലായവർക്ക് ഒപ്പം പദ്ധതിയുമായി സർക്കാർ : റേഷൻ വീടുകളിൽ എത്തിക്കും!!!

കിടപ്പിലായവർക്ക് ഒപ്പം പദ്ധതിയുമായി സർക്കാർ : റേഷൻ വീടുകളിൽ എത്തിക്കും:സംസ്ഥാന സർക്കാർ ദരിദ്രരായ  കിടപ്പരോഗികൾക്ക് വലിയൊരു ആശ്വാസം ഏകുകയാണ്. കിടന്ന കിടപ്പിൽ അനങ്ങാൻ പോലും  സാധിക്കാതെ ഇരിക്കുന്നവർക്ക് കൈത്താങ്ങ് കൊടുക്കുകയാണ്. ദരിദ്രരായ കിടപ്പ് രോഗികളുടെ റേഷൻ ഇനി വീടുകളിൽ എത്തിക്കും. റേഷൻ കടകളിൽ നേരിട്ടെത്തി സാധനങ്ങൾ വാങ്ങാൻ പറ്റാത്ത അവശ ജനങ്ങൾക്ക് റേഷൻ എത്തിക്കുന്ന പദ്ധതിയാണ് ഒപ്പം. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പാണ് റേഷൻ വിതരണം നടത്തുന്നത്. ഒപ്പം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ ഉച്ചകഴിഞ്ഞ് 2.30 ക്ക് നിർവഹിക്കും.

RITES റിക്രൂട്ട്മെന്റ് 2023 – 35304 രൂപ വരെ ശമ്പളം! ഇന്റർവ്യൂ മാത്രം!

തൃശൂർ ജില്ലയിലാണ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നടത്തുന്നത്. റേഷൻ വിതരണം നടത്താൻ ഓട്ടോതൊഴിലാളികളുടെ പങ്കാളിത്തവും ഉണ്ടാകും. സഹായം ആവശ്യമായ റേഷൻ ഉപഭോകതാക്കളുടെ ലിസ്‌റ്റ് സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ തയാറാക്കി. സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര നിർമാർജനം ഉൾക്കൊണ്ടാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഗുണഭോകതാക്കൾ റേഷൻ വാങ്ങിയെന്ന് ഒപ്പിട്ട രസീത് ഓട്ടോ തൊഴിലാളികൾ സ്വീകരിച്ച് അതാത് റേഷൻ കടകളിൽ എത്തിക്കും. ഒപ്പം പദ്ധതിയുമായി സഹരിക്കാൻ നിരവധി ഓട്ടോ തൊഴിലാളികളും സന്നദ്ധരായിട്ടുണ്ട്.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here