SBI Clerk Prelims Exam 2022 – റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത!

0
539
SBI Clerk Prelims Exam 2022

SBI Clerk Prelims Exam 2022 – റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത: എസ്‌ബിഐ ക്ലാർക്ക് പ്രിലിമിനറി പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. പ്രിലിമിനറി പരീക്ഷയ്‌ക്കുള്ള ഔദ്യോഗിക എസ്‌ബിഐ ക്ലർക്ക് അഡ്മിറ്റ് കാർഡ് പുറത്തിറക്കി. 5486 ഒഴിവുകളിലേക്കു നിയമനം നടത്തുന്നത്തിനായിട്ടാണ് SBI പരീക്ഷ നടത്തുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2022 ഒക്ടോബർ 31ന് എസ്ബിഐ ജൂനിയർ അസോസിയേറ്റ്സ് പ്രിലിംസ് പരീക്ഷയ്ക്കുള്ള എസ്ബിഐ ക്ലർക്ക് അഡ്മിറ്റ് കാർഡ്, എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ www.sbi.co.in ൽ ലഭ്യമാണ്. എസ്ബിഐ ക്ലർക്ക് 2022 പരീക്ഷയ്ക്ക് അപേക്ഷിച്ച എല്ലാ ഉദ്യോഗാർത്ഥികൾക്കും എസ്ബിഐ ക്ലാർക്ക് പ്രിലിംസ് അഡ്മിറ്റ് ലഭ്യമാക്കിയിട്ടുണ്ട്. നവംബർ 12, 19, 20 എന്നി തീയതികളിൽ ആണ് SBI ക്ലാർക്ക് പരീക്ഷകൾ നടത്തപ്പെടുന്നത്.

PSC, KTET, SSC & Banking Online Classes

SBI ബോർഡ് ആണ് ജൂനിയർ  അസ്സോസിയേറ്റ്സ് തസ്തികയിലേക്ക് നിയമനത്തിനായുള്ള പ്രാഥമിക പരീക്ഷ നടത്തുന്നത്‌. യോഗ്യത നേടുന്ന ഉദ്യോഗാർഥികൾക്ക് ഇന്ത്യയിൽ ഉടനീളം ആണ് നിയമനം ലഭിക്കുന്നത്. ബാങ്കിംഗ് മേഖലയിലെ മറ്റ് ജോയിംഗ് ലെവൽ ജോബ് പ്രൊഫൈലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ എസ്ബിഐ ക്ലാർക്ക് ശമ്പളം വളരെ മികച്ചതാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). അതിനാൽ, രാജ്യത്ത് ഏറ്റവും ആവശ്യപ്പെടുന്ന എൻട്രി ലെവൽ ജോലികളിലൊന്നാണ് എസ്ബിഐ ക്ലർക്ക് തസ്തിക.

19,900 രൂപയാണ് പ്രതിമാസം മറ്റു അലവൻസുകൾ ഒന്നും കൂടാതെ ലഭിക്കുന്ന ശമ്പളം. പരീക്ഷ നടത്തി രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എസ്ബിഐ ക്ലാർക്ക് ഫലം പ്രസിദ്ധീകരിക്കു൦.  എസ്ബിഐ ക്ലർക്ക് പ്രിലിമിനറി പരീക്ഷാ ഫലങ്ങൾ 2022 ഡിസംബറിൽ എസ്ബിഐ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. എസ്ബിഐ ക്ലർക്ക് മെയിൻ ഫലം 2022 ജനുവരിയിൽ പ്രസിദ്ധീകരിക്കാൻ ആണ് സാധ്യത ഔദ്യോഗിക വെബ്സൈറ്റ് മുഖേന ആണ് ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നത്.

KTET Exam 2022: Admit Card ഉടൻ! പരീക്ഷ തീയതികൾ പ്രസിദ്ധീകരിച്ചു – ഇവിടെ പരിശോധിക്കാം!

പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്കുള്ള എസ്ബിഐ ക്ലർക്ക് ഫലം എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ റോൾ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാനും അവരുടെ ഫലങ്ങൾ ഓൺലൈനിൽ പരിശോധിക്കാനും കഴിയും. എസ്‌ബി‌ഐ ക്ലർക്ക് സ്‌കോർകാർഡ് റിലീസ് ചെയ്‌തുകഴിഞ്ഞാൽ അത് പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾക്കും ഇതേ നടപടിക്രമം ഉപയോഗിക്കാം.  എസ്ബിഐ ആദ്യം എസ്ബിഐ ക്ലാർക്ക് ഫലം പുറത്തുവിടുകയും അതിനെ തുടർന്ന് ഒരാഴ്ചയ്ക്ക് ശേഷം സ്കോർകാർഡ് പുറത്തുവിടുകയും ചെയുന്നതിനാണ് സാധ്യത.

റിസൾട്ട് എങ്ങനെ പരിശോധിക്കാം:-

  • എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
  • Announcements എന്ന് കാണുന്നതിൽ ക്ലിക്ക് ചെയുക.
  • എസ്ബിഐ ക്ലർക്ക് റിസൾട്ട് ലിങ്ക് കാണാൻ സാധിക്കും.
  • ലിങ്കിൽ ക്ലിക്ക് ചെയ്‌തു, നിങ്ങളെ ലോഗിൻ ക്രെഡൻഷ്യൽ പേജിലേക്ക് റീഡയറക്‌ടു ചെയ്യും
  • നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പർ, ജനനത്തീയതി/പാസ്വേഡ് എന്നിവ നൽകുക.
  • നിങ്ങൾക്ക് റിസൾട്ട് സ്റ്റാറ്റസ് കാണാൻ സാധിക്കുന്ന പേജിലേക്ക് നിങ്ങളെ റീഡയറക്‌ടു ചെയ്യു൦.
  • ഭാവി ആവശ്യങ്ങൾക്കായി പ്രിന്റ് എടുത്തു സൂക്ഷിക്കുക.

SBI RECRUITMENT 2022

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here