സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം |  പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട്!!

0
257
സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം |  പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട്!!
സ്കൂളുകളുടെ സമയക്രമത്തിൽ മാറ്റം |  പുതിയ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഖാദർ കമ്മിറ്റി റിപ്പോർട്ട്!!

കേരളത്തിലെ വിദ്യാഭ്യാസ നയത്തിൽ പരിഷ്‌കാരങ്ങൾ ശുപാർശ ചെയ്യുന്നതിന് വേണ്ടി നിയോഗിക്കപെട്ട  കമ്മിറ്റി ആണ് എം.എ. ഖാദർ കമ്മിറ്റി.  പ്രസ്തുത കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ടിൽ വിപ്ലവകരമായ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങളിൽ ഒന്ന് സ്കൂളുകളുടെ സമയക്രമം രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ആയും ഗ്രേസ് മാർക്കോടുകൂടി ഉയർന്ന സ്കോർ 79 ശതമാനമായി പരിമിതപ്പെടുത്തുന്നു.

കേരള PSC പ്രധാന പരീക്ഷ | Civil Excise Officer, Women Civil Excise Officer സിലബസുകൾ പ്രസിദ്ധീകരിച്ചു!

കമ്മിറ്റിയുടെ നിർദേശ പ്രകാരം 5 -12  വരെ ഉള്ള ഉള്ള കുട്ടികൾക്കു സാധാരണത്തരീതിയിലുള്ള  ക്ലാസുകൾ രാവിലെ 8 മണി മുതൽ 1 മണി വരെയും  കൂടാതെ മറ്റു പാഠ്യേതര പ്രവർത്തനങ്ങൾ അതായത്,.എംപ്ലോയ്‌മെന്റ് ട്രെയിനിങ്, ലബോറട്ടറി, ലൈബ്രറി കൂടാതെ കലാകായീക പരിശീലനങ്ങൾ എല്ലാം തന്നെ 2 മണി മുതൽ 4 മണി വരെ ആയിരിക്കും നടത്തുക.

കമ്മിറ്റി  ശുപാർശ ചെയ്തിരിക്കുന്നതിൽ വെച്ച് ഏറ്റവും നിർണായകമായത് എന്തെന്നാൽ  ഓരോ ഡിവിഷനിലെ എത്ര കുട്ടികൾ പാടുള്ളു എന്ന പറയുന്ന പോലെ തന്നെ ഒരുസ്കൂളിൽ എത്ര കുട്ടികൾക് പഠിക്കാം എണ്ണത്തിലും ഒരു അപ്പർ ലിമിറ് ഉണ്ടായിക്കും എന്നതാണ്.

കേരള ദേവസ്വം ബോർഡ് LD ക്ലാർക്ക്/സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2  ആൻസർ കീ പ്രസിദ്ധീകരിച്ചു!

കമ്മിറ്റിയുടെ കാലാവധി സെപ്റ്റംബർ 30 ആം തീയതി കഴിയാനിരിക്കെയാണ് കഴിഞ്ഞ നാലര വർഷമായി  പ്രവർത്തിച്ച കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട്  ഖാദർ പാനൽ ഇന്റെ അംഗങ്ങളായ  ജി. ജ്യോതിചൂടനും Dr സി രാമകൃഷ്ണനും ചേർന്ന്  മുഖ്യ മന്ത്രിയായ  ബഹു. പിണറായിവിജയന്,   വിദ്യാഭ്യാസ മന്ത്രി ആയ വി. ശിവൻകുട്ടി യുടെയും DGE ഡിപ്പാർട്മെന്റിന്റെ K ജീവൻ ബാബു   എന്നിവരുടെ സാന്നിധ്യത്തിൽ സമർപ്പിച്ചു.

പബ്ലിക് പരീക്ഷകളുടെ ദിവസങ്ങൾ കുറക്കണം എന്നും അതിനായി ഒരു  ദിവസം തന്നെ പ്ലസ്ടു വിദ്യാർത്ഥികളെയും SSLC വിദ്യാർത്ഥികളേറ്റും ഇടകലർത്തി ഇരുത്താം  എന്നും, പബ്ലിക് പരീക്ഷകൾ ഏപ്രിലിൽ നടത്തണമെന്നും  ശുപാര്ശ ചെയ്യുന്നു. അതുപോലെതന്നെ ടീച്ചേഴ്സിനെ നിയമിക്കുന്നതിന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ബോർഡ് വേണമെന്നും, പ്രൊമോഷൻ എന്ന പറയുന്നത് സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ മാത്രം നോക്കാതെ മറ്റു യോഗ്യതകളും കണക്കിലെടുത്തു കൊണ്ട് വേണം  തീരുമാനിക്കാൻ എന്നും ഈ കമ്മിറ്റി  നിർദേശിക്കുന്നു.

PSC റാങ്ക് ലിസ്റ്റ്  | ഡ്രൈവർ കം ഓഫീസ് അറ്റെൻഡന്റ് റാങ്ക്ലിസ്റ്റിൽ തിരുത്ത്!

ഇതൊന്നും കൂടാതെ ഒട്ടനവധി വിപ്ലവകരമായ മാറ്റങ്ങൾ ആയി തന്നെ മാറിയേക്കാവുന്ന നല്ല നിരവധി നിർദേശങ്ങൾ ആണ് കമ്മിറ്റ മുന്നോട് വെച്ചിരിക്കുന്നത്. ഈ ആശയങ്ങൾ മുഖ്യമന്ത്രി അംഗീകരിക്കുകയാണെങ്കിൽ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസത്തിന്റെ മുഖഛായ തന്നെ മാറും എന്നതിൽ സംശയമില്ല.

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here