സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 2022 – 42,000 ഒഴിവുകളിലേക്കുള്ള റിക്രൂട്ട്മെന്റ് ഈ വർഷം തന്നെ നടക്കും!

0
903
ssc
ssc

2020 തന്നെ 42000 ഒഴിവുകളിലേക്കുള്ള നിയമനം പൂർത്തീകരിക്കാനാണ് കമ്മിഷൻ തയ്യാറെടുക്കുന്നത്  ഇതുകൂടാതെ 15,247 തസ്തികകളിലേക്കുള്ള നിയമന ഉത്തരവ്  അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും

ന്യൂ ഡൽഹി: സൈന്യത്തിന്റെ ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്നതിനിടയിലാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്‌എസ്‌സി) 42,000 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് 2022-ഓടെ പൂർത്തീകരിക്കുമെന്ന് പ്ര്യഖ്യാപിച്ചത്.  ഇതിന് പുറമെ 15,247 തസ്തികകളിലേക്കുള്ള നിയമന ഉത്തരവും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നൽകും.  ഞായറാഴ്ച പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) ട്വിറ്റർ ഹാൻഡിലിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2022 ഡിസംബറിന് മുമ്പ് 42,000 തസ്തികകളുടെ റിക്രൂട്ട്‌മെന്റ് പൂർത്തിയാകും. കൂടാതെ 67,768 ഒഴിവുകൾ വരാനിരിക്കുന്ന പരീക്ഷയിലൂടെ എത്രയും വേഗം നികത്താനും എസ്എസ്‌സി പദ്ധതിയിട്ടിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

15,247 തസ്തികകളിലേക്കുള്ള നിയമന ഉത്തരവ്  ഉടൻ നൽകുമെന്ന് സ്റ്റാഫ് സെലക്ഷൻകമ്മിഷൻ അറിയിച്ചു.  അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകൾ മുഖേനയാണ് നിയന ഉത്തരവ് നൽകുന്നത്. ഇത് സംബന്ധിച്ച വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.  എന്നിരുന്നാലും, സേനയുടെ ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതിയായ ‘അഗ്നിപഥ്’ രാജ്യമെമ്പാടും വ്യാപിച്ച പ്രതിഷേധത്തിന്റെ തീയിൽ നിന്ന് തൊഴിലന്വേഷകർക്ക് ഈ പ്രഖ്യാപനം അൽപ്പം ആശ്വാസം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കേരള പ്ലസ് ടു ഫലം 2022, ജൂൺ 21 ന് പ്രഖ്യാപിക്കും!!

അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം സർക്കാർ തസ്തികകളിൽ നിയമനം നടത്തുമെന്ന് അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.  അതിന് പിന്നാലെയാണ് ‘അഗ്നിപഥ്’ പദ്ധതി പ്രഖ്യാപിച്ചത്.  കൂടാതെ ഇപ്പോൾ ഇതാ സ്റ്റാഫ് സെലക്ഷൻ കമ്മീഷനും റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here