ഭിന്നശേഷി കുട്ടികൾക്കായി ആദ്യ ദേശീയ കലോത്സവം – തിരുവനന്തപുരം വേദിയാകും!

0
169
ഭിന്നശേഷി കുട്ടികൾക്കായി ആദ്യ ദേശീയ കലോത്സവം - തിരുവനന്തപുരം വേദിയാകും!
ഭിന്നശേഷി കുട്ടികൾക്കായി ആദ്യ ദേശീയ കലോത്സവം - തിരുവനന്തപുരം വേദിയാകും!

ഭിന്നശേഷി കുട്ടികൾക്കായി ആദ്യ ദേശീയ കലോത്സവം തിരുവനന്തപുരം വേദിയാകും:ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനും അവർക്ക് തുല്യത ഉറപ്പാക്കുന്നതിനായി  ദേശീയ സാമൂഹിക നീതി വകുപ്പും  സംസ്ഥാന സാമൂഹിക നീതി വകുപ്പും  സംയുകതമായി നടത്തുന്ന ആദ്യ ദേശീയ ഭിന്നശേഷി കലോത്സവമാണ് സമ്മോഹൻ. ഫെബ്രുവരി 25, 26 തീയതികളിലാണ് കലോത്സവം നടത്തുന്നത്. 1700 ഓളം ഭിന്നശേഷി കുട്ടികൾ  കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. ഭിന്നശേഷികാർക്കുള്ള 9 ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കലോത്സവത്തിന് ഭാഗമാകും.

എയർ ഇന്ത്യയിൽ പുതിയ അവസരങ്ങൾ – തസ്തികകളും യോഗ്യതകളും പരിശോധിക്കാം!!

ഭിന്നശേഷി വിഭാഗത്തിലെ വിശിഷ്ട വ്യക്തികളുടെ കലാ പ്രകടനങ്ങൾ കലോത്സവ വേദിയെ ധന്യമാക്കാൻ ഉണ്ടായിരിക്കും. ഭിന്നശേഷി കുട്ടികളോട് സമൂഹത്തിനുള്ള കാഴ്ചപ്പാട് മാറ്റാനാണ് കലോത്സവം ലക്‌ഷ്യം വെക്കുന്നത്. സഹതാപം അല്ല നമ്മളിൽ ഒരാളായി അവരെ കാണുകയാണ് വേണ്ടതെന്ന സന്ദേശം നൽകാനാണ് നോക്കുന്നതെന്നും സംഘാടകർ പറഞ്ഞു. കൂടാതെ കലോത്സവത്തിന്റെ ഭാഗമായി സെമിനാർ, ബോധവത്കരണ ക്ലാസ്, പ്രദർശനം എന്നിവ സംഘടിപ്പിക്കും. കിൻഫ്ര ഫിലിം ആൻഡ് വീഡിയോ സെന്ററിലാണ് കലോത്സവം വേദിയാകുന്നത്. 5 വേദികളിലായാണ് കലോത്സവ പരിപാടികൾ നടക്കുക.

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here