ഇന്ത്യൻ ആർമിയിൽ ഇനി മുതൽ സ്ത്രീകൾക്കും അവസരം – നിയമന പ്രസ്താവന ലോക്സഭയിൽ!

0
701
ഇന്ത്യൻ ആർമിയിൽ ഇനി മുതൽ സ്ത്രീകൾക്കും അവസരം - നിയമന പ്രസ്താവന ലോക്സഭയിൽ!
ഇന്ത്യൻ ആർമിയിൽ ഇനി മുതൽ സ്ത്രീകൾക്കും അവസരം - നിയമന പ്രസ്താവന ലോക്സഭയിൽ!

ഇന്ത്യൻ ആർമിയിൽ ഇനി മുതൽ സ്ത്രീകൾക്കും അവസരം – നിയമന പ്രസ്താവന ലോക്സഭയിൽ:സ്ത്രീകൾക്കും ഇനി മുതൽ ഇന്ത്യൻ ആർമിയിൽ അവസരം പുരുഷന്മാരെ പോലെ നൽകണം എന്ന് ലോക്സഭയിൽ പ്രതിരോധ സഹമന്ത്രി ശ്രീ അജയ് ഭട്ട് അറിയിച്ചു. കേണൽ രാജ്യവർദ്ധൻ റാത്തോഡ് ലോക്സഭയിൽ ഉന്നയിച്ച ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഇപ്പോൾ  സഹമന്ത്രി മറുപടി ആയി നിയമനം അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിന്റെ സംഘടനാപരമായ ആവശ്യകത, പോരാട്ടശേഷി, യുദ്ധസമരശേഷി, പ്രകടനം എന്നിവയെ അടിസ്ഥാനമാക്കിയാണ് വനിതകളെ സൈന്യത്തിൽ ഉൾപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീ അജയ് ഭട്ട് ലോക്സഭയിൽ കേണൽ രാജ്യവർധൻ റാത്തോഡിന് രേഖാമൂലം നൽകിയ മറുപടിയിൽ ആണ് ഈ പ്രസ്താവന പറഞ്ഞു. ലിംഗസമത്വം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ സൈന്യം സ്വീകരിച്ച നടപടികൾ ഉൾപ്പെടുന്നു.

കേരള PSC ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ റിക്രൂട്ട്മെന്റ് 2022 – റാങ്ക് ലിസ്റ്റ് PDF പുറത്തിറങ്ങി!!

സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകുക, സ്ത്രീ ശാക്തീകരണം, അവരുടെ കഴിവുകൾ വർധിപ്പിക്കുക എന്നിവ അടിസ്ഥാനം ആക്കിയാണ് ഇപ്പോൾ നിയമനത്തിനായി ശുപാർശ ചെയ്തത്. ഘട്ടം ആയിട്ടുള്ള സ്ത്രീ നിയമനം കൊണ്ട് പ്രധാനം ആയും ലക്‌ഷ്യം ഇടുന്നതു സ്ത്രീകളുടെ ഉന്നമനത്തെ ആണ്. ഓൾ ഇന്ത്യ മെറിറ്റ് അടിസ്ഥാനത്തിൽ നാഷണൽ ഡിഫൻസ് അക്കാദമിയിൽ വനിതകളെ ഉൾപ്പെടുത്തൽ. ആദ്യ ബാച്ച് 2022  മുതൽ പരിശീലനത്തിൽ ആണ്.  മിലിട്ടറി പോലീസ് ഉദ്യോഗത്തിൽ 100 ​​സ്ത്രീകളെ സൈനികരായി ഇപ്പോൾ റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായി 1700 സ്ത്രീകളെ ഉൾപ്പെടുത്തുന്നതിനാണ് ഇപ്പോൾ നീക്കം.

ഇന്ത്യൻ ആർമിയിലെ 10 വകുപ്പുകളിൽ ഏകദേശം 620 തസ്തികകളിലേക്ക് വനിതകളെ ആർമി മെഡിക്കൽ കോർപ്സ് ആൻഡ് ഡെന്റൽ കോർപ്സ്, വിഭാഗത്തിൽ നിയമിച്ചിട്ടുണ്ട്. പ്രമോഷണൽ വശങ്ങൾ ഉൾക്കൊള്ളുന്ന ലിംഗ രഹിത തൊഴിൽ വികസന നയം 2021 നവംബർ 23-ന് ആണ് പ്രഖ്യാപിച്ചത്. ഈ നയം പ്രസ്താവിക്കുന്നത് പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും ഉന്നത തസ്തികകളിലേക്ക് പ്രൊമോഷനായി അപേക്ഷിക്കാൻ അർഹത ഉണ്ട് എന്നാണ്. ഓഫീസർമാർക്കുള്ള കരിയർ പുരോഗതി നയം ലിംഗ-നിഷ്പക്ഷമാണ്. ഇത് ഭാവിയിൽ ഇന്ത്യൻ ആർമിയിലെ മുതിർന്ന നേതൃത്വ റോളുകളിൽ സ്ത്രീകളുടെ കൂടുതൽ പങ്കാളിത്തത്തിന് കാരണമാകും. ഡിസംബർ 23, 2022 നു ആണ് ഇപ്പോൾ ഈ അറിയിപ്പു പ്രസിദ്ധീകരിച്ചതിരിക്കുന്നത്.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here