BECIL നിയമനം 2022 – പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം!!

0
343
BECIL നിയമനം 2022 – പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം!!
BECIL നിയമനം 2022 – പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം!!

BECIL നിയമനം 2022 – പത്താം ക്ലാസ്സുകാർക്ക് സുവർണ്ണാവസരം:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, (എയിംസ്), കല്യാണി, പശ്ചിമ ബംഗാളിലെ ഓഫീസിൽ നിയമിക്കുന്നതിനായി ജൂനിയർ വാർഡൻ, സാമൂഹ്യപ്രവർത്തകൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, പ്രൊജക്ഷനിസ്റ്റ് ഗ്ര. II, ഐടി ടെക്നീഷ്യൻ, ഐടി പ്രോഗ്രാമർ എന്നീ തസ്തികയ്ക്കായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ട തീയതി നാളെ അവസാനിക്കും. അതായത് 30/ 11/ 2022 തീയതി കൂടി മാത്രം.

പ്രസ്തുത തസ്തികകൾക്കായി നിലവിൽ മൊത്തം 11 ഒഴിവുകളാണ് ഉള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് ജൂനിയർ വാർഡൻ തസ്തികയ്ക്കായി അപേക്ഷ സമർപ്പിക്കാനായി അവസരം ഒരുക്കിയിരിക്കുന്നു. അതുപോലെ അംഗീകൃത ബോർഡിൽ നിന്ന് 10+2 യോഗ്യത നേടിയവർക്ക് Social Worker, Data Entry Operator തസ്തികയ്ക്കായി അപേക്ഷിക്കാം. അംഗീകൃത ബോർഡ്/സർവകലാശാലയിൽ നിന്നുള്ള മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് Projectionist Gr. II തസ്തികയ്ക്കായി അപേക്ഷിക്കാം. ഹാർഡ്‌വെയർ മെയിന്റനൻസ് & നെറ്റ്‌വർക്കിംഗ് മേഖലയിൽ കുറഞ്ഞത് 6 മാസത്തെ ഐടി പരിചയമുള്ള കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ മറ്റേതെങ്കിലും സ്ട്രീമിൽ ബി.ഇ./ബി.ടെക് യോഗ്യത ഉള്ളവർക്ക് IT Technician തസ്തികയ്ക്കായി അപേക്ഷിക്കാം. കമ്പ്യൂട്ടർ/ഇലക്‌ട്രോണിക്‌സ്, കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ സ്പെഷ്യലൈസേഷനുള്ള MCA/(BE/B.Tech), സോഫ്റ്റ്‌വെയർ വികസനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് IT Programmer തസ്തികയ്ക്കായ് അപേക്ഷിക്കാം.

IOB റിക്രൂട്ട്മെന്റ് 2022 – 69,810 രൂപ വരെ ശമ്പളം! 20+ ഒഴിവുകൾക്കായി ഉടൻ തന്നെ അപേക്ഷിക്കാം!

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് നിശ്ചിത തസ്തികയ്ക്കായി അപേക്ഷിക്കാം. Junior Warden തസ്തികയ്ക്കായി പ്രതിമാസം Rs.23,100/- രൂപ ശമ്പളം ലഭിക്കുന്നു.അതുപോലെ Social Worker, Data Entry Operator തസ്തികയ്ക്കായി പ്രതിമാസം Rs.24,800/- രൂപ ശമ്പളം ലഭിക്കുന്നു. അതുപോലെ Projectionist Gr. II, IT Technician തസ്തികയ്ക്കായി പ്രതിമാസം Rs.26,100/ രൂപ ശമ്പളവും, IT Programmer തസ്തികയ്ക്കായി പ്രതിമാസം Rs.45,300/-രൂപ ശമ്പളം ലഭിക്കുന്നു.

പ്രസ്തുത തസ്തികൾക്ക് അപേക്ഷ ഫീസ് അടയ്‌ക്കേണ്ടതുണ്ട് General, OBC, Ex-Serviceman, Women – Rs.885/ രൂപയും  SC/ST, EWS/PH – – Rs. 531/- രൂപയുമാണ്. ടെസ്റ്റ്/ എഴുത്തു പരീക്ഷ/ അഭിമുഖം എന്നിവ വഴി പ്രസ്തുത തസ്തികയ്ക്കായി തിരഞ്ഞെടുക്കുന്നു. അപേക്ഷ സമർപ്പിക്കാൻ താത്പര്യമുള്ള സ്ഥാനാർത്ഥികൾ BECIL-ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുക.

അപേക്ഷകർ മുകളിൽ സൂചിപ്പിച്ച വെബ്‌സൈറ്റ് വഴി മാത്രം അപേക്ഷിക്കാൻ നിർദ്ദേശിക്കുന്നു, മറ്റേതെങ്കിലും വെബ്‌സൈറ്റ് വഴി സമർപ്പിക്കുന്നതിന് ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഉത്തരവാദിത്തമുള്ളൂ. ഉദ്യോഗാർത്ഥികൾ അവരുടെ ഇമെയിലുകളും സന്ദേശങ്ങളും പതിവായി പരിശോധിക്കാൻ അഭ്യർത്ഥിക്കുന്നു. BECIL തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഇമെയിൽ, എസ്എംഎസ് വഴി അറിയിക്കും. സ്ഥാനാർത്ഥിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കാലതാമസത്തിന് BECIL ഉത്തരവാദിയായിരിക്കില്ല.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here