BECIL റിക്രൂട്ട്മെന്റ് 2023 – 118 ഒഴിവുകൾ! 21,970 രൂപ ശമ്പളത്തിൽ പത്താം ക്ലാസുകാർക്കും അവസരം!

0
341
BECIL റിക്രൂട്ട്മെന്റ് 2023

BECIL റിക്രൂട്ട്മെന്റ് 2023 – 118 ഒഴിവുകൾ! 21,970 രൂപ ശമ്പളത്തിൽ പത്താം ക്ലാസുകാർക്കും അവസരം:ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) MTS, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ആകെ 118 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള സമയ പരിധി നാളെ 11/01/2023 -ന് അവസാനിക്കും. ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ അപേക്ഷകൾ സമർപ്പിക്കുക.

MTS തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡ്/സ്ഥാപനത്തിൽ നിന്നുള്ള മെട്രിക്കുലേഷൻ പാസായിരിക്കണം. പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും. ഫ്രഷറും പരിഗണിക്കാം.MTS തസ്തികയുടെ ശമ്പളം പ്രതിമാസം 16614/- രൂപയാണ്. സ്‌കിൽ ടെസ്റ്റുകൾ/ഇന്റർവ്യൂ/ഇന്ററാക്ഷൻ എന്നിവയിലൂടെ ആയിരിക്കും തസ്തികയുടെ നിയമനം നടത്തുന്നത്. ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (BECIL) ഒരു  സർട്ടിഫൈഡ്, മിനി രത്‌ന, കേന്ദ്ര പൊതുമേഖലാ സംരംഭം മാർച്ച് 1995-ന് സ്ഥാപിതമായി.

കേരള PSC ഡിപ്പാർട്മെന്റൽ പരീക്ഷ 2023 – വിശദമായ സിലബസ് പ്രസിദ്ധികരിച്ചു! ഉദ്യോഗാർത്ഥികൾക്ക് പരിശോധിക്കാം ഇവിടെ!

ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 12 ക്ലാസ് പാസ്സായിരിക്കണം. മിനിറ്റിൽ 35 വാക്കുകളിൽ കൂടുതൽ കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, ഇമെയിൽ എന്നിവയിൽ നല്ല അറിവ് ഉണ്ടായിരിക്കണം. തസ്തികയുടെ ശമ്പളം 20,202/- രൂപയാണ്.  മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നും ഗവൺമെന്റിൽ നിന്ന് മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റുകൾ/മെഡിക്കൽ ലബോറട്ടറി സയൻസ് (ഫിസിക്സ്, കെമിസ്ട്രി, ബയോളജി / ബയോടെക്നോളജി) എന്നിവയിൽ ബിരുദം ഉണ്ടായിരിക്കണം. തസ്തികയുടെ ശമ്പളം 21,970/- രൂപയാണ്.

നിശ്ചിത മാനദണ്ഡങ്ങളും ജോലിയുടെ ആവശ്യകതയും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ടെസ്റ്റ്/ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനോ സെലക്ഷൻ ഡ്യൂട്ടിയിൽ ചേരുന്നതിനോ ടിഎ/ഡിഎ നൽകില്ല. അപേക്ഷിക്കുന്നതിന്, BECIL-ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ‘കരിയേഴ്സ് സെക്ഷനിൽ’ പോയി ‘രജിസ്ട്രേഷൻ ഫോം (ഓൺലൈൻ)’ ക്ലിക്ക് ചെയ്യുക. രജിസ്‌ട്രേഷന് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ വ്യക്തികത വിവരങ്ങൾ നൽകുക. ഫോട്ടോ, ഒപ്പ്, ജനന സർട്ടിഫിക്കറ്റ്/പത്താം സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് സ്കാൻ ചെയ്‌ത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക. അപേക്ഷ ഫീസ് അടക്കുക. അപേക്ഷ സമർപ്പിക്കുക.

NOTIFICATION 1

NOTIFICATION 2

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here