Calicut University നിയമനം 2022 – 218200 രൂപ വരെ ശമ്പളം നേടാൻ അവസരം!

0
180
Calicut University നിയമനം 2022 – 218200 രൂപ വരെ ശമ്പളം നേടാൻ അവസരം!
Calicut University നിയമനം 2022 – 218200 രൂപ വരെ ശമ്പളം നേടാൻ അവസരം!

Calicut University നിയമനം 2022 – 218200 രൂപ വരെ ശമ്പളം നേടാൻ അവസരം:കേരളത്തിലെ മലപ്പുറം ജില്ലയിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പൊതു സർവ്വകലാശാലയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.1968-ൽ സ്ഥാപിതമായ ഇത് വടക്കൻ കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ സർവകലാശാലയാണ്. പ്രസ്തുത സ്ഥാപനത്തിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ പ്രൊഫസർ  തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതായത് 19.12.2022 തീയതി ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട എല്ലാ നടപടികളും അവസാനിക്കുന്നതാണ്.

അപേക്ഷയുടെ ഹാർഡ് കോപ്പി  രജിസ്ട്രാർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ, പിൻ 673635 എന്ന വിലാസത്തിൽ  ഹാർഡ് കോപ്പികൾ, നിലവിലുള്ള തൊഴിൽ ദാതാവിൽ നിന്നുള്ള എൻ.ഒ.സി സഹിതം 26.12.2022, വൈകിട്ട് 5.00-നോ അതിനു മുമ്പോ സർവകലാശാലയിൽ സമർപ്പിക്കുകയും ചെയ്യണം.

ഇക്കണോമിക്സ്  പ്രൊഫസർ തസ്തികയ്ക്കായി നിലവിൽ 1 ഒഴിവാണ് ഉള്ളത്. പ്രൊഫസർ തസ്തികയിലേക്കുള്ള യോഗ്യത നിശ്ചയിക്കുന്നത്  യുജിസി റെഗുലേഷൻസ് 2018 പ്രകാരം ആണ്. സംസ്ഥാനത്തെ അംഗീകൃത സർക്കാർ/എയ്ഡഡ് കോളേജുകൾ/സർവകലാശാലകളിൽ സ്ഥിരമായി പ്രൊഫസറായി ജോലി ചെയ്യുന്ന വ്യക്തി ആയിരിക്കണം അപേക്ഷകർ. 144200- 218200 രൂപ അടിസ്ഥാനത്തിലായിരിക്കും പ്രസ്തുത നിയമനത്തിന് ശമ്പളം ലഭിക്കുക.

Kerala PSC അസിസ്റ്റന്റ് MVD ഇൻസ്പെക്ടർ റിക്രൂട്ട്മെന്റ് 2023 – 25+ ഒഴിവുകൾ! 95600 രൂപ വരെ ശമ്പളം!!

ഡെപ്യൂട്ടേഷന്റെ കാലാവധി തുടക്കത്തിൽ ഒരു വർഷത്തേക്കോ അല്ലെങ്കിൽ സ്ഥിരം നിയമനം ലഭിക്കുന്നതുവരെയോ ആണ്, ഏതാണ് നേരത്തെയുള്ളത്. നിബന്ധനകളും വ്യവസ്ഥകളും കേരള സർവീസ് റൂളുകളിലെയും കേരള സ്റ്റേറ്റ്, സബോർഡിനേറ്റ് സർവീസസ് റൂളുകളിലെയും വ്യവസ്ഥകൾക്ക് വിധേയമാണ്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് സർവ്വകലാശാലയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ കാലിക്കറ്റ് സർവ്വകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്. അതിന് ശേഷം ഇൻഫോ ഡെസ്ക് എന്ന ടാബിൽ ക്ലിക്ക് ചെയ്ത്. വാക്കാൻസിസ്‌ / കാരിയേഴ്‌സ് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന പേജിൽ നിന്നും Online Applications are invited for the post of Professor in the department of Economics on deputation basis എന്നതിൻ്റെ അടിയിൽ അപ്ലൈ നൗ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അവസാന തീയതിയ്ക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒന്നും താന്നെ സ്വീകരിക്കുന്നതല്ല.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here