DRDO DIPAS നിയമനം 2023 – അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്!

0
243
DRDO DIPAS നിയമനം 2023 - അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്!
DRDO DIPAS നിയമനം 2023 - അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്!

DRDO DIPAS നിയമനം 2023 – അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്: ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിയോളജി ആൻഡ് അലൈഡ് സയൻസസ് (ഡിപാസ്) ജൂനിയർ റിസർച്ച് ഫെല്ലോകൾക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നാളെയാണ്. അതായത് 14/02/2023 തീയതി ക്ക് മുൻപായി നിശ്ചിത മാതൃകയിലുള്ള വിശദമായ CV സഹിതം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഗ്രേഡ്/മാർക്ക് ഷീറ്റുകൾ എന്നിവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ സഹിതം [email protected] എന്ന ഇമെയിലിൽ വഴി അപേക്ഷ സമർപ്പിക്കുക. അപേക്ഷ ഫോം DRDO വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ലൈഫ് സയൻസസ്/ ഹ്യൂമൻ ഫിസിയോളജി/ ബയോകെമിസ്ട്രി/ ബയോമെഡിക്കൽ സയൻസസ്/ ബയോടെക്‌നോളജി/ ബയോഫിസിക്‌സ്/ മോളിക്യുലർ ബയോളജി/ സുവോളജി/ ബയോ ഇൻഫോർമാറ്റിക്‌സ്/ ജെനറ്റിക്‌സ്/ നെറ്റ്/ നാനോ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം (എം.എസ്‌സി) അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്‌സിൽ ബിരുദാനന്തര ബിരുദം (എം.ടെക്). / കേന്ദ്ര ഗവൺമെന്റ് വകുപ്പുകളും അവരുടെ ഏജൻസികളും/ DST, DBT, ICMR തുടങ്ങിയ സ്ഥാപനങ്ങളും നടത്തുന്ന ദേശീയ തല പരീക്ഷകൾ യോഗ്യത നേടിയവർക്ക് അപേക്ഷ സമർപ്പിക്കാം.

HDFC ബാങ്ക് റിക്രൂട്ട്‌മെന്റ് 2023 – ഓൺലൈനായി അപേക്ഷിക്കാം!

പ്രസ്തുത തസ്തികൾക്കായ് ആകെ 15 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതിയിൽ മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള ഉയർന്ന പ്രായപരിധി പരമാവധി 28 വയസ്സാണ്. SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷത്തെ ഇളവ്, OBC ഉദ്യോഗാർത്ഥികൾക്ക് 3 വർഷം, സർക്കാർ നിയമങ്ങൾ അനുസരിച്ച് മറ്റ് അർഹതയുള്ള വിഭാഗങ്ങൾ ലഭിക്കും.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ് നടത്തുന്നത്. DIPAS, DRDO, മിനി. ഓഫ് ഡിഫൻസ്, ലഖ്‌നൗ റോഡ്, തിമർപൂർ, ഡൽഹി-110054 വെച്ചാണ് അഭിമുഖം നടത്തുന്നത്. ബിരുദം/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here