IAV (Tvm) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!

0
179
IAV (Tvm) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!
IAV (Tvm) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം!

IAV (Tvm) റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് സുവർണ്ണാവസരം:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (IAV) അതിന്റെ അഡ്വാൻസ്ഡ് മോളിക്യുലാർ ഡയഗ്നോസ്റ്റിക് ഫെസിലിറ്റിയിൽ (AMDF) താൽക്കാലിക അടിസ്ഥാനത്തിൽ ലബോറട്ടറി ടെക്നീഷ്യനായി നിയമനം നടത്തുന്നതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്ന സമയ പരിധി നാളെ കൂടി മാത്രം. അതായത് 10/02/2023, 02:00 PM ന് അപേക്ഷ സ്വീകരിക്കുന്ന എല്ലാ നടപടികളും അവസാനിക്കുന്നതാണ്.

ലബോറട്ടറി ടെക്നീഷ്യൻ തസ്തികയ്ക്ക് അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിലോ മെഡിക്കൽ മൈക്രോബയോളജിയിലോ ബാച്ചിലേഴ്സ് ബിരുദം നേടിയിരിക്കണം. മൊത്തത്തിൽ കുറഞ്ഞത് 50% മാർക്കോടെ പാസായവർക്ക് അപേക്ഷ സമർപ്പിക്കാം.

പ്രസ്തുത തസ്തികയ്ക്കായി അപേക്ഷിക്കുന്ന സ്ഥാനാർത്ഥികൾ സംസ്ഥാന / കേന്ദ്ര സർക്കാർ സ്ഥാപനത്തിന് കീഴിൽ ലബോറട്ടറി / ഹോസ്പിറ്റൽ / റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് PCR, റിയൽ ടൈം PCR, സാംക്രമിക രോഗനിർണയത്തിനുള്ള മറ്റ് ഡയഗ്നോസ്റ്റിക് / മോളിക്യുലാർ ബയോളജി ടെക്‌നിക്കുകൾ എന്നിവയിലെ അനുഭവപരിചയം ഉണ്ടായിരിക്കണം.

തുർക്കിയിലും സിറിയയിലും 10 കോടിയുടെ ദുരിതാശ്വാസ പാക്കേജുമായി കേരളം!!

സംസ്ഥാന / കേന്ദ്ര സർക്കാർ സ്ഥാപനത്തിന് കീഴിൽ ലബോറട്ടറി / ഹോസ്പിറ്റൽ / റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ. തസ്തികയുടെ പ്രതിമാസ ശമ്പളം  20,000 രൂപ (ഏകീകരിച്ചത്) ആണ്. ഒരു വർഷത്തേക്കായിരിക്കും തസ്തികയുടെ നിയമന കാലാവധി.

അപേക്ഷകൾ പ്രാഥമികമായി സ്‌ക്രീൻ ചെയ്യുകയും, പിന്നീട് യോഗ്യതാ മാനദണ്ഡത്തെ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യ്തവരെ വ്യക്തിഗത അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു. അപേക്ഷ സമർപ്പിക്കുവാനായി താത്പര്യമുള്ള സ്ഥാനാർത്ഥികൾ നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിരിക്കുന്ന ഓൺലൈൻ ആപ്പ്ലിക്കേഷൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here