Indian Navy റിക്രൂട്ട്മെന്റ് 2022 – 200 + ഒഴിവുകൾ – അപേക്ഷിക്കാൻ നാളെ കൂടി മാത്രം അവസരം!

0
453
Indian Navy റിക്രൂട്ട്മെന്റ് 2022
Indian Navy റിക്രൂട്ട്മെന്റ് 2022

Indian Navy റിക്രൂട്ട്മെന്റ് 2022 – 200 + ഒഴിവുകൾ – അപേക്ഷിക്കാൻ നാളെ കൂടി മാത്രം അവസരം:കേരളത്തിലെ ഇന്ത്യൻ നേവൽ അക്കാദമി (INA) ഏഴിമലയിൽ 2023 ജൂൺ മുതൽ ആരംഭിക്കുന്ന കോഴ്‌സിലേക്ക് ഷോർട്ട് സർവീസ് കമ്മീഷൻ (എസ്‌എസ്‌സി) ഗ്രാന്റിനായി അവിവാഹിതരായ പുരുഷന്മാരിൽ നിന്നും അവിവാഹിതരായ സ്ത്രീകൾക്കും അപേക്ഷിക്കാൻ  നാളെ കൂടി മാത്രം അവസരം ഇനിയും അപേക്ഷിക്കാൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

200 ഒഴിവുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നാളെ 06 .11 .2022 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി നിശ്ചയിച്ചിരിക്കുന്നത്.കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ BE/B.Tech യോഗ്യത നേടിയവർ.

ഒന്നാം ക്ലാസോടെ MBA യോഗ്യത നേടിയവർ, ഫിനാൻസ് / ലോജിസ്റ്റിക്‌സ് / സപ്ലൈ ചെയിൻ മാനേജ്‌മെന്റ് / മെറ്റീരിയൽ മാനേജ്‌മെന്റ് എന്നിവയിൽ പിജി ഡിപ്ലോമയ്‌ക്കൊപ്പം ഒന്നാം ക്ലാസോടെ Sc / B.Com / B.Sc.(IT), ഒന്നാം ക്ലാസോടെMCA / M.Sc (IT) യോഗ്യത നേടിയവർ Sc.ക്ക് 60 ശതമാനം മാർക്ക്. (ഗണിതം/ഓപ്പറേഷണൽ റിസർച്ച്) ബിഎസ്‌സിയിൽ ഫിസിക്‌സിനൊപ്പം എന്നിവയിൽ ഏതെങ്കിലും യോഗ്യത നേടിയവർക്കാണ് അപേക്ഷിക്കുവാൻ സാധിക്കുക.

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ (കെഎൽഎഫ്) വേദിയാവാൻ ഒരുങ്ങി കോഴിക്കോടൻ മണ്ണ്!

ഓരോ Branch/ Cadre മേഖലകളും അവയുടെ യോഗ്യത മാനദണ്ഡങ്ങളുടെയും വിശദവിവരങ്ങൾ താഴെ നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്.അപേക്ഷയുടെ ഷോർട്ട്‌ലിസ്റ്റിംഗ് യോഗ്യതാ ബിരുദത്തിൽ ഉദ്യോഗാർത്ഥികൾ നേടിയ നോർമലൈസ്ഡ് മാർക്കിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.

ജോയിൻ ഇന്ത്യൻ നേവി വെബ്‌സൈറ്റിൽ സൂചിപ്പിച്ചിരിക്കുന്ന ഫോർമുലകൾ ഉപയോഗിച്ച് യോഗ്യതാ ബിരുദത്തിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് നോർമലൈസ് ചെയ്യും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക്  ഇന്ത്യൻ നേവി വെബ്‌സൈറ്റിൽ www.joinindiannavy.gov.in വെബ് സൈറ്റിൽ കയറി വിശദവിവരങ്ങൾ നൽകി അപേക്ഷിക്കാവുന്നതാണ്.

പ്രസ്തുത തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ സബ് ലെഫ്റ്റനന്റ് റാങ്കിൽ  ഉൾപ്പെടുത്തും.

എക്സ്റ്റൻഡഡ് എൻഒസി (ജനറൽ സർവീസ്/എക്‌സിക്യൂട്ടീവ് & ഹൈഡ്രോ) ഉദ്യോഗസ്ഥർക്ക് 44 ആഴ്ച പരിശീലനവും സാധാരണ എൻഒസി ഓഫീസർമാർക്ക് (എല്ലാ ബ്രാഞ്ചുകളും) ഏഴിമല നാവിക അക്കാദമിയിൽ 22 ആഴ്ചത്തെ പരിശീലനവും ലഭിക്കും. നാവികസേനാ കപ്പലുകളിലും നിലവിലുള്ള നിയന്ത്രണങ്ങൾക്കനുസൃതമായി പരിശീലന സ്ഥാപനങ്ങളിലും പ്രൊഫഷണൽ പരിശീലനം ഇതിന് ശേഷം നൽകും.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here