ISRO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് 100 ഒഴിവുകൾ! വിശദ വിവരങ്ങൾ ഇവിടെ!

0
369
ISRO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് 100 ഒഴിവുകൾ! വിശദ വിവരങ്ങൾ ഇവിടെ!
ISRO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് 100 ഒഴിവുകൾ! വിശദ വിവരങ്ങൾ ഇവിടെ!

ISRO റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് 100 ഒഴിവുകൾ! വിശദ വിവരങ്ങൾ ഇവിടെ:ISRO ഐപിആർസി മഹേന്ദ്രഗിരി, 1961ലെ അപ്രന്റീസ് ആക്ട് പ്രകാരം വിവിധ വിഷയങ്ങളിൽ ഗ്രാജ്വേറ്റ് / ടെക്നീഷ്യൻ / ട്രേഡ് അപ്രന്റീസ് എന്നിവരെ നിയമിക്കുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.പ്രസ്തുത തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നാളെ 11.02.2023 (Saturday) 09:00 AM to 12:00 PM വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

ഗ്രാജ്വേറ്റ് / ടെക്നീഷ്യൻ / ട്രേഡ് അപ്രന്റീസ് തസ്തികയിലേക്ക് 100 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. ഗ്രാജ്വേറ്റ് അപ്രന്റിസ് (എഞ്ചിനീയറിംഗ്) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം ഉണ്ടായിരിക്കണം.ഗ്രാജ്വേറ്റ് അപ്രന്റിസ് (നോൺ – എൻജിനീയറിങ് ) തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ബിരുദം (കല/സയൻസ്/കൊമേഴ്സ്) + ലൈബ്രറി സയൻസ്/ ലൈബ്രറി & ഇൻഫർമേഷൻ സയൻസിൽ ഒന്നാം ക്ലാസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.

ടെക്നീഷ്യൻ അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  അതത് വിഷയങ്ങളിൽ എൻജിനീയറിങ്/ടെക്‌നോളജിയിൽ ഒന്നാം ക്ലാസ് ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം.ഗ്രാജ്വേറ്റ് അപ്രന്റിസ് (എഞ്ചിനീയറിംഗ്)- 35 years,ഗ്രാജ്വേറ്റ് അപ്രന്റിസ് (നോൺ – എൻജിനീയറിങ് )- 28 years,ടെക്നീഷ്യൻ അപ്രന്റീസ്- 35 years എന്നിങ്ങനെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

RITES നിയമനം 2023 – 15+ ഒഴിവുകൾക്കായി അപേക്ഷിക്കാം! 

ഗ്രാജ്വേറ്റ് അപ്രന്റിസ് (എഞ്ചിനീയറിംഗ്)- 9,000/ രൂപ പ്രതിമാസം ലഭിക്കും. ഗ്രാജ്വേറ്റ് അപ്രന്റിസ് (നോൺ – എൻജിനീയറിങ് ),ടെക്നീഷ്യൻ അപ്രന്റീസ് എന്നിവർക്ക് യഥാക്രമം 9000 , 8000 രൂപ പ്രതിമാസം ശമ്പളമായി ലഭിക്കും.

പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ 02.2023 (ശനി) 09:00 AM മുതൽ 12:00 PM വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ISRO പ്രൊപ്പൽഷൻ കോംപ്ലക്സ് (IPRC), മഹേന്ദ്രഗിരി, തിരുനെൽവേലി ജില്ല, തമിഴ്നാട് മേൽവിലാസത്തിലാണ് അഭിമുഖം നടക്കുന്നത്.പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ IPRC വെബ്‌സൈറ്റിന്റെ കരിയർ പേജ് സന്ദർശിച്ച് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാം.

അപേക്ഷകർ സാധുവായ ഒരു ഫോട്ടോ ഐഡി പ്രൂഫ് കൈവശം വയ്ക്കണം, അതായത്. സുരക്ഷാ കാരണങ്ങളാൽ ആധാർ, ഇലക്ടറൽ ഐഡി മുതലായവ, അതില്ലാതെ അവരെ IPRC കാമ്പസിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.തപാൽ/കൊറിയർ വഴിയോ മറ്റേതെങ്കിലും മാർഗത്തിലൂടെയോ അയക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here